യുപിഐ ഇടപാടുകൾക്ക് നികുതി ഇൗടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തിമിരി ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്‌ഘാടനംചെയ്യുന്നു
ചെറുവത്തൂർ
യുപിഐ ഇടപാടുകൾക്ക് നികുതി ഇൗടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്ലാസ്‌റ്റിക്ക് ഇല്ലാത്ത കടകളിൽനിന്നും ഹരിതകർമസേന വാങ്ങുന്ന യൂസർ ഫീ ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ പതാക ഉർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തിമിരി ബാങ്ക് ഓഡിറ്റോറിയത്തിലെ ഗോപിനാഥൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ അധ്യക്ഷനായി. ടി ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ സംഘടനാ റിപോർട്ട്, ജില്ലാ സെക്രട്ടറി ടി വി ബാലൻ പ്രവർത്തന റിപോർട്ട് എന്നിവ അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ എം ലെനിൻ, പി എം സുഗുണൻ, സംസ്ഥാന എക്‌സിക്കുട്ടീവംഗം രാധാകൃഷ്ണൻ കൊല്ലം, ഉദയകുമാർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ എന്നിവർ സംസാരിച്ചു. സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാൻ ടി നാരായണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി കെ ഗോപാലൻ (പ്രസിഡന്റ്), സത്യൻ പടന്നക്കാട്, ലിജു അബൂബക്കർ, ഇ രാഘവൻ, അനിതാ രമേഷ് (വൈസ് പ്രസിഡന്റ്), ടി വി ബാലൻ (സെക്രട്ടറി), ശശിധരൻ കയ്യൂർ, എം മാധവൻ, കെ വി സുകുമാരൻ, മുഹമ്മദ്‌റിയാസ് (ജോയിന്റ് സെക്രട്ടറി), ഉദയൻ പാലായി (ട്രഷറർ). തിങ്കൾ പകൽ മൂന്നിന് പ്രകടനം ആരംഭിക്കും. ചെറുവത്തൂർ ഇ എം എസ് സ്‌റ്റേഡിയത്തിലെ ബിന്നി ഇമ്മട്ടി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്‌ഘാടനംചെയ്യും.










0 comments