പഠിപ്പുമുടക്ക് പൂർണം
യൂത്ത് കോൺഗ്രസ്–കെഎസ്‌യു, - പൊലീസ് അതിക്രമത്തിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രവിഷ പ്രമോദ് ഉദ്‌ഘാടനംചെയ്യുന്നു
കാസർകോട്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികൾക്കെതിരെ യൂത്ത് കോൺഗ്രസ്–കെഎസ്‌യു സംഘത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന ആസൂത്രിത അക്രമത്തിൽ ജില്ലയിൽ വിദ്യാർഥി പ്രതിഷേധം അലയടിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ നടന്ന പഠിപ്പുമുടക്ക് പൂർണമായി. വിവിധ കലാലയങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. പഠിപ്പുമുടക്കിയ വിദ്യാർഥികൾ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. വിദ്യാനഗറിൽനിന്ന് ആരംഭിച്ച മാർച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം അനുരാജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പി സജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി റോഷിൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി അഭിചന്ദ് സ്വാഗതംപ റഞ്ഞു.









0 comments