Deshabhimani

​മുന്നിൽ കാസർകോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2026, 02:00 AM | 2 min read

കാസർകോട്‌

റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനം കാസർകോട്‌ ഉപജില്ലയുടെ മുന്നേറ്റം. 901 പോയിന്റ്‌ നേടിയാണ് കുതിപ്പ്. തൊട്ടുപിറകില്‍ 879 പോയിന്റുമായി ഹൊസ്‌ദുർഗ്‌ രണ്ടാംസ്ഥാനത്തും 850 പോയിന്റുമായി ബേക്കൽ മൂന്നാംസ്ഥാനത്തുമുണ്ട്. സ്‌കൂള്‍ തലത്തില്‍ 307 പോയിന്റുമായി കാഞ്ഞങ്ങാട്‌ ദുർഗ എച്ച്‌എസ്‌എസ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌. 203 പോയിന്റുമായി ചെമ്മനാട്‌ സി ജെ എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനത്തും 164 പോയിന്റുമായി പിലിക്കോട്‌ ജിഎച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനത്തുമെത്തി.

സയൻസ് പാർക്ക്

കാസർകോട്‌

ആധുനിക സാങ്കേതികവിദ്യയുടെ മടിത്തട്ടിൽ പിറന്നുവീണവർക്ക്‌ എല്ലാ കാര്യത്തിനും ഉടനടി സൊല്യൂഷനുണ്ട്‌; ‘എന്തുകൊണ്ടെന്ന്‌’ ചോദ്യം ഉന്നയിക്കുകമാത്രമല്ല, പ്രശ്‌നങ്ങൾക്ക്‌ ഉടനടി പരിഹാരം കണ്ടെത്താൻ പ്രാപ്‌തിയുള്ളവർകൂടിയാണ്‌ പുതുതലമുറ. സാങ്കേേതികതയുടെ ഉപഭോക്താക്കൾ എന്ന നിലയേക്കാൾ പുതിയ സാങ്കേതികതയുടെ നിർമാതാക്കൾ എന്ന നിലയിലാണ്‌ അവർ ഉയർന്നുനിൽക്കുന്നത്‌. പുസ്‌തകകങ്ങളുടെയും തിയറികളുടെയും ലോകത്തിനുംമീതെ വിവിധ പരീക്ഷണങ്ങളുടെ നായകരാണവർ എന്ന്‌ തെളിയിക്കുന്നതാണ്‌ നമ്മുടെ ശാസ്ത്രമേളകൾ. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പയ്യന്നൂർ മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ‘സ്കിൽ ഫെസ്റ്റും’ കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രമേളയും തുടങ്ങി. ഏഴ് സബ് ജില്ലകളിൽനിന്നായി 3,500-ഓളം പ്രതിഭകളാണ് രണ്ടു ദിവസത്തെ മേളയിൽ മാറ്റുരയ്ക്കുന്നത്. ഉപജില്ലാ മത്സരങ്ങളിൽനിന്ന്‌ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനംനേടിയ കുട്ടികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്‌. തിങ്കളാഴ്ച പ്രവൃത്തി പരിചയ മേള, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കില്‍ ഫെസ്റ്റ്‌, ഐടി മേള എന്നിവ നടന്നു. വിദ്യാർത്ഥികളുടെ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും പ്രോജക്ടുകളും പ്രദർശനത്തിൽ ഒരുക്കി. മന്ത്രി കെ മുരളീധരൻ ഉദ്‌ഘാടനംചെയ്‌തു. കല്ലട്ര മാഹിൻ എംഎൽഎ അധ്യക്ഷനായി. ലോഗോ ഡിസൈനർക്കുള്ള ഉപഹാരം എ കെ എം അഷ്റഫ് എംഎൽഎ സമ്മാനിച്ചു. സംഘാടക സമിതി ജനറൽ കൺവീന പി സവിത, പയ്യന്നൂർ മേഖല വിഎച്ച്‌എസ്‌ഇ അസിസ്റ്റന്റ്‌ ഡയറക്ടർ ഇ ആർ ഉദയകുമാരി, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ റോജി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി ബി ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ അബ്ദുള്ളകുഞ്ഞി, വസന്തൻ അജക്കോട്, എ എ ശിഹാബുദ്ദീൻ, ഷൗക്കത്തലി അക്കാളത്ത്, രാഹുൽ എ രാജ്, എ എം ശശിധര, എം അബ്ദുള്ളഹാജി, എം എ അബ്ദുൾ റഫീഖ്, പി കെ അനിൽകുമാർ, ഇസ്മയിൽ മാന്യ എന്നിവർ സംസാരിച്ചു. എൻ എ ആസിഫ് നന്ദി പറഞ്ഞു. സമാപന ദിവസമായ ചൊവ്വാഴ്‌ച ഗണിതശാസ്ത്ര മേള, വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കിൽ ഫെസ്റ്റ്‌, സാമൂഹ്യശാസ്ത്ര മേള, ശാസ്ത്രമേള എന്നിവ നടക്കും. വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാവും. പകൽ മൂന്നിന്‌ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home