Deshabhimani

റിസോർട്ടിന്റെ സംരക്ഷണ ഭിത്തി 
ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

പനത്തടി റാണിപുരം റോഡിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ്‌ റോഡിൽ വീണ നിലയിൽ

പനത്തടി റാണിപുരം റോഡിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ്‌ റോഡിൽ വീണ നിലയിൽ

വെബ് ഡെസ്ക്

Published on Oct 19, 2026, 02:00 AM | 1 min read

റാണിപുരം

സ്വകാര്യ വ്യക്തി റിസോർട്ടിനായി നിർമിച്ച സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണ് പനത്തടി–റാണിപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. റാണിപുരം റാലി വ്യൂ റിസോർട്ടിന് സമീപം റോഡരികിൽ കരിങ്കല്ലുകൊണ്ടു കെട്ടിയ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. റിസോർട്ട് നിർമാണത്തിനായി അപകടകരമായ രീതിയിൽ വൻതോതിൽ മണ്ണെടുത്തതിനെതിരെ നേരത്തേ പഞ്ചായത്ത് അധികൃതർക്കും, റവന്യൂ വകുപ്പിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രവൃത്തിക്കു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. വീണ്ടും നിർമാണത്തിനായി ഏതാനും ദിവസങ്ങൾക്കുമുമ്പാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് അനുമതി നൽകിയത്. അനുമതിയുടെ അടിസ്ഥാനത്തിൽ റിസോർട്ട് നിർമാണം നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം മഴയത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് വീണത്. ചില വാഹനങ്ങൾ കടന്നുപോയ ഉടനെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ പകലാണ് സംരക്ഷണഭിത്തി ഇടിഞ്ഞതെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. റാണിപുരത്ത് അനധികൃത നിർമാണങ്ങളും, നിയമലംഘനങ്ങളും വ്യാപകമായി നടക്കുമ്പോഴും അധികൃതർ കണ്ണടക്കുന്നതിൽ വൻ പ്രതിഷേധത്തിലാണ് നാട്ടുകാർ. അധികൃതരുടെ ഒത്താശയോടെയാണ് പല നിർമാണങ്ങളും നടക്കുന്നതെന്ന ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home