Deshabhimani

സംയുക്ത കിസാൻ സഭ പ്രതിഷേധകൂട്ടായ്മ

സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രതിഷേധ കൂട്ടായ്മ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനംചെയ്യുന്നു

സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രതിഷേധ കൂട്ടായ്മ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധക്കൂട്ടായ്‌മ നടത്തി. സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, യുഎസുമായുള്ള വ്യാപാര കരാർ നീക്കത്തിൽനിന്ന്‌ പിന്തിരിയുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധക്കൂട്ടായ്‌മ നടത്തിയത്. നോർത്ത്‌ കോട്ടച്ചേരിയിൽ കിസാൻസഭാ കേന്ദ്ര കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനംചെയ്തു. സഹദേവൻ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്ണൻ, ദിലീപ് മേടയിൽ, കെ കുഞ്ഞിരാമൻ, പി പി രാജു, കെ പി രാമചന്ദ്രൻ, കെ ആർ ജയാനന്ദ, മുഹമ്മദ് ഹനീഫ, സി ബാലൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Makkutty Ravuthar

01

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം
india rice price hike

03

print edition വില ഇനിയും ഉയരും; സ്‌പെഷൽ അരിയിൽ തീരുമാനമായില്ല
ഓപ്പൺ മാർക്കറ്റ് വിൽപ്പന പദ്ധതി

05

print edition വിലക്കയറ്റം രൂക്ഷം ഇടപെടാൻ ആളില്ല
deshabhimani section

Recommended

Deshabhimani
Home