Deshabhimani

ഡബ്ല്യുഎഫ്ടിയു സ്ഥാപിത ദിനം ആചരിച്ചു

ഡബ്ല്യുഎഫ്ടിയു സ്ഥാപിത ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹനൻ ഉദ്ഘാടനംചെയ്യുന്നു

ഡബ്ല്യുഎഫ്ടിയു സ്ഥാപിത ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 02:00 AM | 1 min read

നീലേശ്വരം

സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡബ്ല്യുഎഫ്ടിയു സ്ഥാപകദിനം ആചരിച്ചു. നിലേശ്വരം ബസ്‌സ്റ്റാന്റ്‌ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നിലേശ്വരം മെയിൻ ബസാറിൽ അവസാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി മണി മോഹനൻ ഉദ്ഘാടനംചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ ട്രഷറർ പി കമലാക്ഷൻ, വെങ്ങാട്ട് ശശി, ശശിന്ദ്രൻ മടിക്കൈ, കെ എം വിനോദ്,കെ രഘു, പാറക്കോൽ രാജൻ, ഒ വി രവിന്ദ്രൻ, ഇ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഉണ്ണിനായർ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home