Deshabhimani

പ്രതികാരനടപടി തുടരുന്നു; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ 3 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്

University hostel.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 07:21 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ പ്രതികാര നടപടി തുടർന്ന് പൊലീസ്. മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളജിലെ രണ്ടു വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


വഴുതക്കാട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.


കേസിൽ ഹോസ്റ്റലിനുള്ളിലേക്ക് കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിയുകയും എസ്എഫ്ഐയുടെ കോടി കത്തിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളുൾപ്പടെ പുറത്തുവന്നിട്ടും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.


മന്ത്രിയും എംപിയും എംഎൽഎമാരും നയിച്ച പ്രകടനത്തിൽനിന്ന്‌ തീപ്പന്തവും ചുടുകട്ടയും കല്ലും കുപ്പിയുമാണ് വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക്‌ വലിച്ചെറിഞ്ഞത്‌. ഇതിനുള്ള ഗൂഢാലോചനയ്‌ക്ക് പൊലീസും കൂട്ടുനിന്നു.


ആദ്യം ഹോസ്റ്റൽ വളപ്പിൽ തീയിട്ട്‌ വിദ്യാർഥികളെ പ്രകോപിപ്പിച്ച്‌ തിരിച്ചുപോയവർ വീണ്ടുമെത്തി യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ അഴിഞ്ഞാടുകയായിരുന്നു. വൈദ്യുതി പോയതോടെ ഇരുട്ടിന്റെ മറവിലാണ്‌ ഹോസ്റ്റലിലേക്ക്‌ തീപ്പന്തങ്ങളെറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home