Deshabhimani

എസ്‌ഐആർ; ഉർത്തരാഖണ്ഡിൽ വോട്ടർപട്ടികയിൽ നിന്ന് വെട്ടിയത് എട്ട് ലക്ഷത്തോളം വോട്ടർമാരെ

sir voters exclude

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 04, 2026, 06:59 AM | 1 min read

ഡെറാഡൂൺ: എസ്‌ഐആറിനെ തുടർന്ന് ഉത്തരാഖണ്ഡിലെ വോട്ടർപട്ടികയിൽ നിന്ന് വെട്ടിയത് എട്ട് ലക്ഷത്തോളം വോട്ടർമാരെ. നിലവിൽ പട്ടികയിൽ 71.58 ലക്ഷം വോട്ടർമാരാണുള്ളത്. എസ്‌ഐആർ നിലവിൽ വരുന്നതിനു മുൻപ് 85.19 ലക്ഷമായിരുന്നു വോട്ടർമാരുടെ എണ്ണം.


എസ്‌ഐആറിനു ശേഷം വ്യാപകമായി വോട്ടമാരെ വെട്ടിക്കുറയ്ക്കുന്നു എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എട്ട് ലക്ഷത്തോളം വരുന്ന വോട്ടർമാരെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പുറത്താക്കിയതാണ് വ്യക്തമാകുന്നത്.


ജൂൺ 8 ന് എസ്‌ഐആർ ആരംഭിച്ചപ്പോൾ വോട്ടർ പട്ടികയിൽ 79.6 ലക്ഷം വോട്ടർമാരുണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 14 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഏകദേശം 71.33 ലക്ഷം വോട്ടർമാരുണ്ടായിരുന്നു.


എസ്ഐആറിന്റെ തുടക്കത്തിലെ വോട്ടർ പട്ടികയേക്കാൾ 8.01 ലക്ഷം വോട്ടർമാർ കുറവാണ് അന്തിമ പട്ടികയിലുള്ളത്. അതേസമയം, എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ ഫോം 6ൽ ഉൾപ്പെടുത്തിയിരുന്ന അധിക സത്യവാങ്മൂലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചിരുന്നു.


ചീഫ് തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയെ സഹായിക്കാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണവും പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് നീക്കം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home