ചുമരുകൾക്കിടയിൽ കുടുങ്ങിയ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

Photo: NDTV
പാൽഘർ: രണ്ട് വീടുകളുടെ ചുമരുകൾക്കിടയിൽ കുടുങ്ങിയ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി. പാൽഘറിലെ നവ്ലിയിലെ ഭിമായ് നഗറിലാണ് സംഭവം. 70 കാരനായ പാൽഘർ സ്വദേശിയായ വിനോദ് വിഷ്ണു ജാദവാണ് ഒരടി പോലും വീതിയില്ലാത്ത വിടവിൽ കുടുങ്ങിയത്. ഇടുങ്ങിയ സ്ഥലമായതിനാൽ പുറത്തെടുക്കുന്നത് അസാധ്യമെന്നു കണ്ടതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. ഒടുവിൽ ഒരു വീടിന്റെ ചുമർ പൊളിച്ചാണ് വയോധികനെ അഗ്നിരക്ഷാ സേനാ സംഘം പുറത്തെടുത്തത്.
രക്ഷപ്പെടുത്തിയതിനു പിന്നാലെ വിനോജ് ജാദവിനെ ചികിത്സയ്ക്കായി പാൽഘർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഡിങ് ഫയർമാൻ റുചിത് ദാവനെ, ഡ്രൈവർ നിലേഷ് പാട്ടീൽ, ഫയർമാൻമാരായ സങ്കേത് പാട്ടീൽ, രൂപേഷ് പാമലെ, മോഹനീഷ് പഗ്ധരെ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വയോധികൻ എങ്ങനെ ചുമരുകൾക്കിടയിൽ കുടുങ്ങി എന്നത് ഇപ്പോഴും അവ്യക്തമാണ്.








0 comments