യാത്രക്കാരി അകത്തുള്ളപ്പോൾ റെയിൽവേ വിശ്രമമുറി പൂട്ടി; സംഭവം ഹരിപ്പാട്

ഹരിപ്പാട് : യാത്രക്കാരി അകത്തുള്ളപ്പോൾ ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറി ഉദ്യോഗസ്ഥർ പുറത്തുനിന്ന് പൂട്ടിയതായി പരാതി. പുറത്തിറങ്ങാൻ കഴിയാതെ യാത്രക്കാരി ജനലുകളിൽ തട്ടി ബഹളമുണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ വിവരമറിയിച്ചതോടെ റെയിൽവേ ഉദ്യോഗസ്ഥർ താക്കോലുമായെത്തി വാതിൽ തുറന്നു. ശനി രാത്രി 7.20നാണ് സംഭവം. ഗുരുവായൂരിലേക്കുള്ള ട്രെയിനിൽ പോകാനെത്തിയതായിരുന്നു ഇവർ.
തീവണ്ടി വൈകിയതിനാൽ യാത്രക്കാരി ശുചിമുറിയിലേക്ക് പോയ സമയത്ത് അകത്ത് ആളുണ്ടോയെന്ന് ഉറപ്പാക്കാതെ ജീവനക്കാർ വിശ്രമമുറി പൂട്ടിയതാണ് പ്രശ്നമായത്. രാപകൽ ഭേദമന്യെ യാത്രക്കാരെത്തുന്ന ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർക്കുള്ള വിശ്രമമുറി നിയമവിരുദ്ധമായി ജീവനക്കാർ അടച്ചുപൂട്ടുത് പതിവാണെന്ന് യാത്രക്കാർ പറഞ്ഞു.








0 comments