Deshabhimani

തലമുറകൾ കൈമാറിവന്ന 
കരവിരുതിൽ ഏട്ടനും അനിയനും

മുള ഉൽപന്ന നിർമാണത്തിൽ പങ്കെടുക്കുന്ന സഹോദരങ്ങൾ 
എം ആദിദേവ്, എം അഥർവ്

മുള ഉൽപന്ന നിർമാണത്തിൽ പങ്കെടുക്കുന്ന സഹോദരങ്ങൾ 
എം ആദിദേവ്, എം അഥർവ്

വെബ് ഡെസ്ക്

Published on Nov 10, 2026, 02:00 AM | 1 min read

കാസർകോട്‌

പരമ്പരാഗത കരക‍ൗശലവിദ്യയും കാർഷികസംസ്കാരത്തിന്റെ തനിമയും പകർന്ന്‌ ജില്ലാ ശാസ്ത്രമേളയിലെ പ്രവർത്തിപരിചയമേള വേദിയിൽ സഹോദരങ്ങൾ. കർഷകത്തൊഴിലാളി കുടുംബത്തിലെ പുതുതലമുറക്കാരായ എം ആദികേശും അനിയൻ എം അഥർവുമാണ് ഈറ്റയും മുളയും മെടഞ്ഞ് തലമുറകൾ കൈമാറിവന്ന കരവിരുതിൽ വിസ്‌മയംതീർത്തത്‌. ഹയർസെക്കൻഡറി ബാംബൂ പ്രോഡക്ട്സ് വിഭാഗത്തിലാണ്‌ പ്ലസ്‌ടു വിദ്യാർഥിയായ ആദികേശ്‌ മത്സരിച്ചത്‌. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസുകാരനായ അഥർവും. ഇരുവരും വരക്കാട് വികെഎസ്എച്ച്എസ്എസിലെ വിദ്യാർഥികളാണ്. നെല്ല് കേടുകൂടാതെ സൂക്ഷിച്ചുവെക്കാൻ ഉപയോഗിച്ചിരുന്ന ‘കൊമ്മ’(ധാന്യക്കൊമ്മ)യാണ്‌ ആദികേശ് നിർമിച്ചത്‌. വട്ടത്തിൽ പ്രത്യേക രീതിയിൽ മെടഞ്ഞെടുക്കുന്ന ഇത്തരം സംഭരണികൾ വീടുകളിലും കളപ്പുരകളിലും ധാന്യങ്ങൾ സൂക്ഷിക്കാൻ പഴയകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതായും കൊട്ട, തടുപ്പ എന്നിവ നിർമിക്കാനറിയാമെന്നും ആദികേശ്‌ പറഞ്ഞു. വല്യച്ഛൻ ചന്തനാണ് ഈറ്റ നിർമാണരീതികൾ പകർന്നുനൽകിയത്. തലമുറകൾ കൈമാറിവന്ന കരവിരുത് നെഞ്ചിലേറ്റിയ ഇവർ, പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും ചേത്തുപിടിക്കുകയാണ്‌. ജീരകപ്പാറയിലെ എം രാജുവിന്റെയും അങ്കണവാടി ഹെൽപ്പർ രാധയുടെയും മക്കളാണ്‌ ഇരുവരും. മൂത്ത സഹോദരൻ ആരോമൽ ഐടിഐ പ്ലംബർ കോഴ്സ് പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home