Deshabhimani

കടന്നൽ കുത്തേറ്റ് പശു ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്ക്

wasp

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 27, 2026, 06:28 PM | 1 min read

കാഞ്ഞങ്ങാട് : കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ അക്രമണത്തിൽ പരിക്കേറ്റു. കാഞ്ഞങ്ങാടാണ് സംഭവം. അരയി വയലിൽ മേയാൻ കെട്ടിയിരുന്ന പശു ആണ് കടന്നൽ കുത്തേറ്റ് ചത്തത്. പശുവിനെ രക്ഷിക്കാൻ ചെന്നവരെയും കടന്നലുകൾ അക്രമിക്കുകയായിരുന്നു. അരയിയിലെ നൗഷാദ് (48),ഇസ്മായിൽ (55),കടവത്തെ കുട്ട്യൻ (77) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home