Deshabhimani

ഡാം നീന്തിക്കടന്ന ചക്കക്കൊമ്പൻ കാട്ടിലേക്ക് കയറി; ഇന്ന് വീണ്ടും മയക്കുവെടി വയ്ക്കാന്‍ സാധ്യതയില്ല

Chakkakomban
വെബ് ഡെസ്ക്

Published on Nov 27, 2026, 06:02 PM | 1 min read

ചിന്നക്കനാൽ: മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ. ജലാശയത്തിലിറങ്ങിയ ചക്കക്കൊമ്പൻ ആനയിറങ്കൽ ഡാം നീന്തിക്കടന്നു. തുടർന്ന് ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പൻ ചോലവനത്തിലേക്ക് കയറി. സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ദൗത്യ സംഘം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.


അതേസമയം ഇന്ന് വീണ്ടും മയക്കുവെടി വയ്ക്കാന്‍ സാധ്യതയില്ല. ആദ്യ ദിവസവും മയക്കുവെടി വെച്ചെങ്കിലും ചക്കക്കൊമ്പന്‍ മയങ്ങിയിരുന്നില്ല. തുടര്‍ന്ന് കാലാവസ്ഥയും പ്രതികൂലമായതോടെ ദൗത്യം ഉപോക്ഷിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ദിവസമായ ഇന്നലെ അനുകൂല സാഹചര്യമുണ്ടാകാത്തതിനാല്‍ മയക്കുവെടിവെച്ചിരുന്നില്ല.


ദൃത്യത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ടോടെയാണ് ചക്കക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചത്. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം, കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച സ്ഥലത്തോട് ചേർന്നാണ് ആനയ്ക്ക് മയക്കുവെടി നൽകിയത്.


ആദ്യം മയക്കുവെടി വെച്ചെങ്കിലും കൊണ്ടില്ല. പിന്നാലെ രണ്ടാമതും മയക്കുവെടി വയ്ക്കുകയായിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിൽ ഇറങ്ങുകയായിരുന്നു. ആന പൂർണമായി മയങ്ങിയാൽ അടുത്ത ഡോസ് നൽകാനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കാനുമായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രണ്ട് കുങ്കിയാനകളും നൂറോളം ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യസംഘം ആനയെ കൃത്യമായി നിരീക്ഷിച്ചുപോരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home