Deshabhimani

കരയ്ക്ക് കയറി ചക്കക്കൊമ്പൻ; ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു, നിരീക്ഷണം തുടരുന്നു

chakkakkompan
വെബ് ഡെസ്ക്

Published on Nov 27, 2026, 05:56 PM | 1 min read

ചിന്നക്കനാൽ : മയക്കുവെടി വെച്ചതിനു പിന്നാലെ ജലാശയത്തിലേക്കിറങ്ങിയ ചക്കക്കൊമ്പൻ കര കയറി. ആനയിറങ്കൽ ഡാമിൽ നാൽപ്പത് മിനിറ്റോളം നീന്തിയ ശേഷമാണ് കൊമ്പൻ കരയ്ക്കു കയറിയത്. കയറിയതിനുപിന്നാലെ ചക്കക്കൊമ്പൻ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു. ഏകദേശം 50 മീറ്ററോളം ആന ദൗത്യസംഘത്തിനു പിന്നാലെ പാഞ്ഞു. അമ്പത് പേരടങ്ങുന്ന ദൗത്യസംഘവും കുങ്കിയാനകളും പ്രദേശത്ത് തുടരുകയാണ്. വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് ദൗത്യത്തിലുള്ളത്. മയക്കുവെടി വച്ചതിനാൽ ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ്.


പ്രദേശത്ത് മഞ്ഞ് പടരുന്നതും വെളിച്ചം മങ്ങുന്നതും ദൗത്യം തുടരുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. രണ്ടാമത് മയക്കുവെടിയേറ്റതിനുപിന്നാലെയാണ് ആന ജലാശയത്തിലേക്ക് ഇറങ്ങിയത്. രണ്ട് ഡോസ് മയക്കുവെടി വച്ചെങ്കിലും ആന ജലാശയത്തിലേക്കിറങ്ങി മറുഭാ​ഗത്തേക്ക് നീന്തിക്കയറുകയായിരുന്നു.


ആന പൂർണമായി മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടമുണ്ടാക്കിയതിനുപിന്നാലെയാണ് ആനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാൻ തീരുമാനമായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home