ad
Deshabhimani

വരൂ, തേജസ്വിനിയുടെ സുന്ദര തീരത്ത്‌

പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ പശ്ചാത്തലത്തിൽ തേജസ്വിനിപ്പുഴയുടെ രാത്രിദൃശ്യം
വെബ് ഡെസ്ക്

Published on May 12, 2025, 03:01 AM | 1 min read

നീലേശ്വരം

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യത തുറന്ന്‌ തേജസ്വിനിപ്പുഴയോരം. വീരമലക്കുന്ന് മുതൽ കയ്യൂർവരെ നീളുന്നതാണ്‌ ആരെയും ആകർഷിക്കുന്ന പ്രദേശം. മുഴക്കോം, ക്ലായിക്കോട്, വെള്ളാട്ട്, പൊടോത്തുരുത്തി, കാര്യങ്കോട്, ചാത്തമത്ത്, പാലായി, നീലായി, കൂക്കോട്ട്, കയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജൈവവൈവിധ്യം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വീരമലക്കുന്നിൽ ഇക്കോടൂറിസം പദ്ധതികൾക്കുള്ള നടപടി സജീവമാകുന്നുണ്ട്. പുഴയുടെ സൗന്ദര്യം വീരമലക്കുന്നിൽനിന്ന് ആസ്വദിക്കാം. കയ്യൂർ രക്തസാക്ഷി മണ്ഡപം, തേജസ്വിനി പുഴയിലെ തുരുത്തുകൾ, ഉറവ വറ്റാത്ത ചൂട്ടേൻപാറ, വരിക്കേൻ പാറ, തേജസ്വിനിയുടെ ഉപ പുഴയായ മുട്ടോളിപ്പുഴ, പാലായിലെ മാട്ടുമ്മൽ ദ്വീപ്, പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ എന്നിങ്ങനെ നീളുന്നു സുന്ദര കാഴ്ചകൾ. അരയാക്കടവ് -കയ്യൂർ- ചെമ്പ്രകാനം പാലക്കുന്ന് റോഡും നീലേശ്വരം - പാലായി ഷട്ടർ കംബ്രിഡ്‌ജും യാഥാർഥ്യമായതോടെ കയ്യൂരിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി. രാമൻചിറ പാലം കൂടി യാഥാർഥ്യമാവുന്നതോടെ കുന്ന് കയറിയുള്ള യാത്ര ഒഴിവാക്കി ചെറുവത്തൂർ കൊവ്വൽ ദേശീയപാതയിൽനിന്നും നേരിട്ട് ഇവിടത്തേക്കെത്താം. വളപട്ടണം പാലം മുതൽ അരയാക്കടവ് വരെയുള്ള മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണിത്. പാളത്തൊപ്പി, ഓലക്കുട, താപ്പിടി, ചെമ്പല്ലിക്കൂട്, എന്നിവയുടെ നിർമാണം നടക്കുന്ന പ്രദേശവുമാണ് പാലായി, കയ്യൂർ എന്നിവ. കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ ഉൾപന്നങ്ങൾക്കുള്ള വിപണിയും ഒരുങ്ങും. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ച് 32 ഓളം പുരവഞ്ചികളാണ് സർവീസ് നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home