ad
Deshabhimani

ട്രാൻസ്‌ഫർ ട്രാപ്പ്‌

പ്രതിഷേധത്തെരുവിൽ, 
ജീവനക്കാരും അധ്യാപകരും

 അന്യായ സ്ഥലംമാറ്റത്തിനെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കാസർകോട്‌  സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച  മാർച്ച്‌

അന്യായ സ്ഥലംമാറ്റത്തിനെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കാസർകോട്‌ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച മാർച്ച്‌

വെബ് ഡെസ്ക്

Published on Jun 03, 2026, 02:28 AM | 1 min read

കാസർകോട്‌

നിലവിലെ സർവീസ് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ജീവനക്കാരെയും അധ്യപകരെയും അന്യായമായി സ്ഥലം മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം. യാതൊരുവിധ മുന്നറിയിപ്പോ കൃത്യമായ കാരണങ്ങളോ ഇല്ലാതെയാണ് പുതി സർക്കാർ നിലവിൽ വന്നതുമുതുമുതൽ ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇതിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. വർഷങ്ങളായി മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ ബോധപൂർവം മാനസികമായി പീഡിപ്പിക്കുന്നതിനും പ്രതികാര നടപടിയുടെ ഭാഗവുമായാണ് സ്ഥലം മാറ്റമെന്ന്‌ എഫ്‌എസ്‌ഇടിഒ ഭാരവാഹികൾ പറഞ്ഞു. ഗുരുതര രോഗം പിടിപെട്ട്‌ ചികിത്സയിൽ കഴിയുന്നവരെയും രാഷ്ട്രീയ വിരോധത്താൽ സ്ഥലം മാറ്റിയിട്ടുണ്ട്‌. അടിയന്തരമായി ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും എഫ്‌എസ്‌ഇടിഒ ഭാരവാഹികൾ പറഞ്ഞു. അന്യായ സ്ഥലംമാറ്റം ഉടൻ പിൻവലിക്കുക, മാനദണ്ഡപ്രകാരമുള്ള പൊതു സ്ഥലംമാറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ കാസർകോട്‌ സിവിൽ സ്റ്റേഷനിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ കെഎസ്ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്ഘാടനം ചെയ്തു . എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ടി ദാമോദരൻ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി മധു കരിമ്പിൽ, ആസിഫ് ഇഖ്‌ബാൽ, രാജീവൻ ഉദിനൂർ, എൻ കെ ലസിത, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. എഫ്എസ്ഇ ടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും എൻജിഒ യൂണിയൻ ജില്ലാ രപസിഡന്റ്‌ പി കെ വിനോദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home