പ്രത്യേക യോഗം വിളിച്ച് മന്ത്രി

വെള്ളരിക്കുണ്ട് മലയോര ഹൈവേയിൽ ജല്ലയിലെ ആദ്യ റീച്ചായ ചെറുപുഴ–കോളിച്ചാൽ റോഡിൽ പണി പൂർത്തികരിക്കാൻ അടിയന്തരമായും പ്രത്യേക യോഗം വിളിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു.മരുതോം, കാറ്റാംകവല എന്നിവിടങ്ങളിൽ വനത്തിനകത്ത് കൂടിയുള്ള റോഡിൻ്റെ ഡിപിആർ പൂർത്തികരിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ച് പണി എത്രയും പെട്ടന്ന് ആരംഭിക്കാനാണ് മന്ത്രി തന്നെ പങ്കെടുത്ത് ഉന്നതല യോഗം വിളിക്കുന്നത്. ഇത് സംബന്ധിച്ച് സിപിഐ എം മാലോം ലോക്കൽ കമ്മറ്റി എം രാജഗോപാലൻ എംഎൽഎ മുഖാന്തിരം മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് യോഗത്തിന് മന്ത്രി നിർദേശം നൽകിയത്. എം രാജഗോപലൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രടറിയറ്റംഗം സാബു അബ്രാഹം, ലോക്കൽ സെക്രട്ടറി കെ ദിനേശൻ, കെ ഡി മോഹനൻ, ജോജോ എന്നിവർ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു. ഇതേ ആവശ്യം ഉന്നയിച്ച് മന്ത്രിമാരായ കെ എൻ ബാലഗോപാലൻ, എം ബി രാജേഷ് എന്നിവർക്കും നിവേദനം നൽകി. ചെറുപുഴ - കോളിച്ചാൽ റീച്ചിൽ 30.377കിലോമീറ്റർ ദൂരമാണ് ഉള്ളത്. വനഭാഗമായ മരുതോം വനത്തിൽ 2.300കിലോമീറ്ററും, കാറ്റാംകവല വനത്തിൽ 600 മീറ്റർ ദൂരവുമാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ളത്. ഹിൽ ഏരിയായിലും, ചെങ്കുത്തായ കയറ്റിറക്കങ്ങളിലും 14മീറ്റർ വീതി റോഡിന് വേണം എന്ന വ്യവസ്ഥയാണ് നിർമാണത്തിന് തടസമായത്. വനത്തിൽ 12മീറ്റർ വീതി മാത്രമേ അനൂവദിക്കു എന്ന വനംവകുപ്പ് നിയമം തസ്സമായി. പിന്നീട് വനഭാഗത്ത് 12 മീറ്റർ മതിയെന്ന ഭേദഗതി വരുത്തിയാണ് പണി പൂർത്തിയാക്കാൻ ശ്രമം തുടങ്ങിയത്.










0 comments