ad
Deshabhimani

അര്‍ജുന്‍ 
പാണ്ഡ്യന്‍ 
ചുമതലയേറ്റു

അർജുൻ പാണ്ഡ്യൻ
വെബ് ഡെസ്ക്

Published on Mar 04, 2026, 03:00 AM | 1 min read

കാസർകോട്‌

ജില്ലയുടെ 25–ാമത്തെ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കലക്ടര്‍ കെ ഇമ്പശേഖറില്‍നിന്ന് ചുമതല സ്വീകരിച്ചു. തൃശൂര്‍ കലക്ടറായിരുന്നു അർജുൻ പാണ്ഡ്യൻ. ഇ‍ൗ വർഷം സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഇടുക്കി ഏലപ്പാറ സ്വദേശിയാണ്‌. ​ആഫ്രിക്കയിലെ കിളിമഞ്ജാരോ ഉൾപ്പെടെ നിരവധി പർവതങ്ങൾ കീഴടക്കിയ പർവതാരോഹകൻകൂടിയാണ്‌. വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ്‌ കാസർകോട് കലക്ടറായി ചുമതലയേൽക്കുന്നതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു. പ്രവർത്തനത്തിന് ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് ഇവിടം. എല്ലാവരെയും ചേർത്തുകൊണ്ട്‌ മുന്നോട്ടുപോകും. ഏതു ജില്ലയിൽ പ്രവർത്തിക്കുമ്പോഴും അത് സ്വന്തം ജില്ലയായി കണ്ടാണ്‌ പ്രവർത്തിക്കുക. അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home