കാണൂ, മുഖച്ഛായ മാറ്റിയ പദ്ധതികൾ

കി-ഫ്‌ബി പദ്ധതിയിൽ നിർമിച്ച ചായ്യോത്ത് ജിഎച്ച്‌എസ്‌എസ് കെട്ടിടം
കാഞ്ഞങ്ങാട്
കിഫ്‌ബിയുടെ കരുത്തിലാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കുതിക്കുന്നത്. റോഡുകളും പാലങ്ങളും വിദ്യാലയങ്ങൾക്ക് കെട്ടിടങ്ങൾ തുടങ്ങി അടിസ്ഥാന വികസന രംഗത്ത് കോടികളുടെ വികസന മുന്നേറ്റമാണ് കിഫ്‌ബി മണ്ഡലത്തിന് സമ്മാനിച്ചത്. 29 കോടി രൂപ ചെലവിൽ നിർമിച്ച കിളിയളം -– വരഞ്ഞൂർ റോഡും പാലവും, അഞ്ചുകോടി ചെലവിൽ നിർമിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുന്പളപ്പള്ളി പാലവും മലയോര ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കിയത്. നിർദിഷ്‌ട പടന്നക്കാട് –വെള്ളരിക്കുണ്ട് റോഡിലെ ആനപ്പെട്ടി, പുളിക്കാൽ, ബാനം പാലങ്ങൾക്ക് 9.40 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. അജാനുർ –മുക്കൂട് പാലത്തിനായി 10 കോടിയുണ്ട്. മണ്ഡലത്തിലെ പ്രധാന റോഡുകളായ ഹൊസ്ദുർഗ് - –പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് – ചെറങ്കടവ് റോഡിന് 60 കോടി, നീലേശ്വരം –- എടത്തോട് റോഡിന് 42.10 കോടി രൂപയും കിഫ്‌ബി ഫണ്ടിൽനിന്നാണ്. വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയത് കിഫ്‌ബിയാണ്. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഞ്ചുകോടി രൂപ ചെലവഴിച്ച് കെട്ടിട സമുച്ചയം പണിതു. ചായ്യോത്ത്, മാലോത്ത് കസബ, കോടോത്ത്, ബളാംതോട്, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട്, പരപ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടമൊരുക്കിയത്. മടിക്കൈ മേക്കാട്ട്, മടിക്കൈ അന്പലത്തുകര, കൊട്ടോടി, തായന്നൂർ, ബളാൽ, രാവണീശ്വരം, രാംനഗർ, ബല്ല ഇൗസ്റ്റ്, കൊട്ടോടി ഹയർസെക്കൻഡറി സ്‌കൂളുകൾ, പാണത്തൂർ ഗവ. വെൽഫയർ ഗവ. ഹൈസ്‌കൂൾ, കാലിച്ചാനടുക്കം ജിഎച്ച്‌എസ് എന്നിവക്കായി ഒരു കോടി രൂപ വീതം അനുവദിച്ചു. ഇവയിൽ നിർമാണം പൂർത്തിയായതും പണി പുരോഗിക്കുന്നതുമായ പ്രവൃത്തികളുമുണ്ട്. സ്ഥലപരിമിതി കാരണം മരക്കാപ്പ് കടപ്പുറം, ഹൊസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ പ്രവൃത്തി ആരംഭിക്കാനായില്ല.









0 comments