ad
Deshabhimani

ഡിവെെഎഫ്ഐ സമരസംഗമം

ജാഥകൾക്ക് ഊഷ്മള വരവേൽപ്പ്

ഡിവെെഎഫ്ഐ സമര സംഗമത്തിന്റെ പ്രചാരണാർഥമുള്ള മുളിയാർ പഞ്ചായത്ത്  ജാഥ എരിഞ്ചേരിയിൽ ജില്ലാ ട്രഷറർ 
കെ സബീഷ്  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 11, 2025, 02:30 AM | 3 min read

കാസർകോട്

‘ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സ്വാതന്ത്രദിനമായ 15ന്‌ ജില്ലയിലെ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമര സംഗമം പരിപാടിയുടെ പ്രചാരണാർഥമുള്ള കാൽനട ജാഥകൾക്ക് എങ്ങും ഊഷ്മള വരവേൽപ്പ്. കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ബോവിക്കാനത്ത് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ പ്രചരണാർഥമുള്ള മുളിയാർ പഞ്ചായത്ത് കാൽനട ജാഥ എരിഞ്ചേരിയിൽ ജില്ലാ ട്രഷറർ കെ സബീഷ് ഉദ്ഘാടനം ചെയ്തു. വി കുഞ്ഞിരാമൻ അധ്യക്ഷനായി. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ ശ്രീജിത്ത് മഞ്ചക്കൽ, ശ്രിനേഷ് ബാവിക്കര, ശിൽപ ബേപ്പ്, ബി കെ ഗോകുൽദാസ്, എം വി ശ്രീഹരി, ടി ആദർശ്, അജേഷ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം മോഹനൻ കുണ്ടംകുഴി ഉദ്ഘാടനം ചെയ്തു. ​കുമ്പഡാജെ ജാഥ ഗാഡിഗുഡ്ഡയിൽ കെ ജയൻ ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ അധ്യക്ഷനായി. എബിൻ സ്വാഗതം പറഞ്ഞു. കജ നഗറിൽ നിന്ന് ആരംഭിച്ച്‌ മർപ്പനടുക്കയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ ജി പ്രശാന്ത്, മാനേജർ സി രാജേഷ്, ശരണ്യ, സി എച്ച് രാമചന്ദ്രൻ, സി രാജൻ, ടി എൻ നാരായണൻ നമ്പ്യാർ, മനോജ് ഇരിയണ്ണി, കെ പ്രകാശൻ എന്നിവർ സംസാരിച്ചു. സമാപനം അശോകൻ തീർത്ഥക്കര ഉദ്ഘാടനം ചെയ്തു. ​കാറഡുക്ക ജാഥ മുള്ളേരിയയിൽ ബ്ലോക്ക് സെക്രട്ടറി മനോജ് ഇരിയണ്ണി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അധ്യക്ഷനായി. കെ രഞ്ജിത് സ്വാഗതം പറഞ്ഞു. കോളിയടുക്കത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ കെ ആർ രഞ്ജിനി, രതീഷ് അടുക്കം, കൃഷ്ണകുമാർ, ജയൻ കാടകം, വിജയൻ മുണ്ടോൾ, എൻ വി കുഞ്ഞികൃഷ്ണൻ, സുജന്യ എന്നിവർ സംസാരിച്ചു. സമാപനം പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ​ദേലംപാടി ജാഥ പാണ്ടിയിൽ സിഐടിയു ഏരിയാസെക്രട്ടറി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ അധ്യക്ഷനായി. സിദ്ദിഖ് സ്വാഗതം പറഞ്ഞു. അഡൂരിൽ സമാപിച്ചു. സമാപനം സി കെ കുമാരൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ കെ വി നവീൻ, ന്ദ്രശേഖരൻ, മോനിഷ, പ്രണവ്, പവൻ രാജ്, സുജിത്, പൂർണിമ, രാജത്ത്, പ്രകാശൻ, സുജിത്ത്, ഇക്ബാൽ, ബിന്ദു എന്നിവർ സംസാരിച്ചു. കുമ്പള ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ പെർളയിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചാരണാർഥമുള്ള എൺമകജെ പഞ്ചായത്ത് ജാഥ കാട്ടുകുക്കെയിൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗം ഡി സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. അജിത്കുമാർ അധ്യക്ഷനായി. പി ശശിധര, ബി സുഷ്‌മിത എന്നിവർ സംസാരിച്ചു. ഹേമന്ത് സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗം നാസിറുദീൻ മലങ്കരെ ക്യാപ്റ്റനായ ജാഥ ഉക്കിനടുക്കയിൽ സമാപിച്ചു. കുമ്പള പഞ്ചായത്ത് ജാഥ കളത്തൂരിൽ സി എ സുബൈർ ഉദ്ഘാടനം ചെയ്തു. സത്യപ്രസാദ് അധ്യക്ഷനായി. ശശിധര പടിക്കൽ, അഡ്വ. സി രഞ്ജിതകുമാരി എന്നിവർ സംസാരിച്ചു. മുനോജ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം പി രഞ്ജിത്ത് ക്യാപ്റ്റനായ ജാഥ ബദരിയാ നഗറിൽ സമാപിച്ചു. പുത്തിഗെ ജാഥ മാണിയംപാറയിൽ സറീന സലാം ഉദ്ഘാടനം ചെയ്തു. സി എച്ച് മുഹമ്മദ്‌ ഇസ്മായിൽ അധ്യക്ഷനായി. കെ സ്വാതി, പി പ്രശാന്ത്‌ എന്നിവർ സംസാരിച്ചു. ഡി ബാസിത്‌ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അബ്ദുൾ ഹക്കീം ക്യാപ്റ്റനായ ജാഥ കട്ടത്തടുക്കയിൽ സമാപിച്ചു. ബദിയടുക്ക ജാഥ നീർച്ചാലിൽ എം വിട്ടൽ റൈ ഉദ്ഘടനം ചെയ്തു. ദയ കുമാർ അധ്യക്ഷയായി. എം മനീഷ, ടി പ്രജ്വല്‍ എന്നിവർ സംസാരിച്ചു. എം എസ്‌ യോഗീഷ സ്വാഗതം പറഞ്ഞു. ശരത്കുമാർ ക്യാപ്റ്റനായ ജാഥ പൊയ്യക്കണ്ടത്ത്‌ സമാപിച്ചു. സമാപനം എം വിട്ടൽ റൈ ഉദ്‌ഘാടനംചെയ്‌തു. ദയ അധ്യക്ഷയായി. കാസർകോട് ബ്ലോക്ക്‌കമ്മിറ്റി 15ന്‌ ചെർക്കളയിൽ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാർഥം പഞ്ചായത്ത്തല ജാഥകൾ സംഘടിപ്പിച്ചു. ചെങ്കള പഞ്ചായത്ത്‌ ജാഥ അർളടുക്കയിൽ സിപിഐ എം ഏരിയാസെക്രട്ടറി ടി എം എ കരീം ഉദ്ഘാടനം ചെയ്തു. എം ഗിരീഷ്‌ അധ്യക്ഷനായി. പ്രവീൺ പാടി സംസാരിച്ചു. വിനയൻ ചാത്തപ്പാടി സ്വാഗതം പറഞ്ഞു. നായന്മാർമൂലയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലീഡർ സുഭാഷ്‌ പാടി, പ്രവീൺ പാടി, എം മഞ്‌ജുഷ, ബി വിജയകുമാർ, അഷിത്ത് ബേർക്ക, മണികണ്ഠൻ പാടി എന്നിവർ സംസാരിച്ചു. സമാപനം ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ റഫീഖ്‌ അധ്യക്ഷനായി. കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ പ്രചരണാർഥമുള്ള ജാഥകൾക്ക് വിവിധ സ്വീകരണങ്ങളിൽ സ്വീകരണം. ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് നയിക്കുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ജാഥ കൊവ്വൽ സ്റ്റോറിൽ നിന്ന് ആരംഭിച്ച് തെരുവത്ത് സമാപിച്ചു. സമാപനം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. രൂപേഷ് അധ്യക്ഷനായി. ലീഡർ വിപിൻ ബല്ലത്ത്, നിതിൻ കുശാൽ നഗർ, വി പി അമ്പിളി എന്നിവർ സംസാരിച്ചു. സിദ്ധാർഥ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറി വി ഗിനീഷ് നയിച്ച അജാനൂർ ജാഥ ചാമുണ്ഡിക്കുന്നിൽനിന്ന്‌ ആരംഭിച്ച് കാറ്റാടിയിൽ സമാപിച്ചു. സമാപനം വി വി രമേശൻ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ലീഡർ വി ഗിനീഷ്, പി കെ പ്രജീഷ്, ഹരിത നാലപ്പാടം, എൻ ദീപുരാജ്, വി ഷനിൽ കുമാർ, കെ വി നിഷാന്ത്, ശരത് ഉദയംകുന്ന്, പി കെ മഞ്ജിഷ, തേജസ്‌, രേവതി കൊളവയൽ, കെ അനീഷ്, എം വിവേക്, കെ രാഹുൽ, കൃപേഷ് ഇട്ടമ്മൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ ട്രഷറർ അനീഷ് കുറുമ്പാലം നയിച്ച പുല്ലൂർ പെരിയ ജാഥ ആയമ്പാറയിൽ നിന്നാരംഭിച്ച് തട്ടുമ്മലിൽ സമാപിച്ചു. സമാപനം സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷനായി. യതീഷ് വാരിക്കാട്ട്, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു. എം അനൂപ് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home