എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണം

നീലേശ്വരം
എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഏജന്റുമാരെ സംരക്ഷിക്കുക, ബീമാ സുഗം പോർട്ടൽ നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിലാളി കർഷക ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 9 ന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ അനിൽകുമാർ, പി ബാലകൃഷ്ണൻ, എക്കാൽ വിജയൻ, ഇ ചന്ദ്രമതി, കെ ശ്രീധരൻ, കെ സന്തോഷ് കുമാർ, ടി രാജൻ എന്നിവർ സംസാരിച്ചു. എം കെ മോഹനൻ സംഘടന റിപ്പോർട്ടും സെക്രട്ടറി കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി വി വിനീഷ് രക്തസാക്ഷി പ്രമേയവും എ വി പ്രദീപ് , അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി എം ഭാസ്‌കരൻ അധ്യക്ഷനായി. കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി എം ഭാസ്‌കരൻ (പ്രസിഡന്റ്), കെ ശ്രീധരൻ, എൻ വി ബാലൻ (വൈസ് പ്രസിഡന്റ്), കെ ചന്ദ്രൻ (സെക്രട്ടറി), എം ഭാസ്‌കരൻ, പ്രസീതറാണി (ജോ. സെക്രട്ടറി), വിവി വിനീഷ് (ട്രഷറർ), ഇ ചന്ദ്രമതി (വനിത കൺവീനർ).










0 comments