സംസ്ഥാനത്തുണ്ടായത് വൻ വികസനക്കുതിപ്പ്: പി കെ ശ്രീമതി

എൽഡിഎഫ് കിനാനൂർ - കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു
കാലിച്ചാനടുക്കം
നാട് ഇതുവരെ ദർശിക്കാത്ത നിലയുള്ള വികസനമാണ് കഴിഞ്ഞ ഒന്പതര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. എൽഡിഎഫ് കോടോം ബേളൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി കാലിച്ചാനടുക്കത്തും കിനാനൂർ കരിന്തളം റാലി ചോയ്യങ്കോട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ഗ്രാമീണ മേഖലയിൽ വലിയ വികസനമാണ് ഉണ്ടായത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി. എൽഡിഎഫ് സർക്കാർ ക്ഷേമ പെൻഷൻ വർധിപ്പിച്ചും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തിയും ജനങ്ങളെ ചേർത്തുപിടിക്കുകയാണ്. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ എല്ലാ മേഖലയിലും വലിയ മാറ്റമാണ് ഉണ്ടായത്. ഇതിന് തുടർച്ച ഉണ്ടാകാൻ എൽഡിഎഫ് വിജയിക്കണം. അവർ പറഞ്ഞു.









0 comments