ad
Deshabhimani

കരാറുകാരും എഫ്സിഐ അധികൃതരും തർക്കത്തിൽ

റേഷൻ വിതരണം
പ്രതിസന്ധിയിലേക്ക്

കയറ്റിറക്കില്ലാത്തതിനാൽ നീലേശ്വരം എഫ്സിഐ യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ
വെബ് ഡെസ്ക്

Published on Jul 14, 2026, 02:33 AM | 1 min read

നീലേശ്വരം ​

കരാർ വ്യവസ്ഥകൾ എഫ്സിഐ അംഗീകരിക്കാത്തതിനാൽ കയറ്റിറക്കും ധാന്യനീക്കവും പ്രതിസന്ധിയിലേക്ക്. ഇതോടെ നൂറ് കണക്കിന് ലോറി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ദുരിതത്തിലായി. നീലേശ്വരം എഫ്സിഐയിൽ ജൂൺ മാസം കരാർ അവസാനിച്ചിരിക്കയാണ്. പുതിയ കരാർ വ്യവസ്ഥകൾ എഫ്സിഐ അധികൃതർ അംഗികരിച്ചിട്ടില്ല. നിലവിൽ കയറ്റിറക്ക് കരാറുകാർക്ക് നൽകികൊണ്ടിരിക്കുന്ന തുകയിൽ ചെറിയ ശതമാനം മാത്രമേ വർധിപ്പിച്ച് തരാൻ കഴിയുകയുള്ളൂവെന്ന മാനെജ്മെന്റിന്റെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം. രണ്ട് വർഷത്തേക്കാണ് കരാർകലാവധി. വർധിച്ചു വരുന്ന ഇസനവിലയും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുംകാരണം ന്യായമായ വർധന കിട്ടിയാൽ മാത്രമേ നടത്തികൊണ്ട് പോകാൻ പറ്റുകയുള്ളു എന്നാണ് കരാറുകാർ പറയുന്നത്. ചരക്കുട്രയിൻ വന്നാൽ വലിയ ചാർജ്‌ റെയിൽവേക്കു കരാറുകാരൻ കൊടുക്കേണ്ടി വരുന്നു. ഇതല്ലാംവച്ച് മുമ്പോട്ട് പോകണമെങ്കിൽ ചുരുങ്ങിയത് 30 ശതമാനമെങ്കിലും വർധന നൽകിയാൽ മാത്രമെ മുന്നോട്ട് പോകാൻ പറ്റുകയുള്ളു എന്നാണ് കരാറുകാർ പറയുന്നത്. കരാറുകാരും എഫ്സിഐയും തർക്കം നിലനിൽക്കുന്നത് ജില്ലയിൽ റേഷൻ മുടങ്ങാൻ സാധ്യതയുണ്ട്. തൊഴിലാളികളും തൊഴിലില്ലാത്ത നിലയിലേക്കെത്തും. ഉടൻ അധികാരികൾ ഇടപെടണമെന്ന് ഗൂഡ്സ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ -സിഐടിയു -ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home