ad
Deshabhimani

‘തൊഴിലവകാശം നിഷേധിക്കരുത്’

കെഎംഎസ്ആർഎ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്യുന്നു.
വെബ് ഡെസ്ക്

Published on Jun 10, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്

മെഡിക്കൽ റെപ്രസന്റേറ്റീവുമാർക്ക് ആശുപത്രികളിൽ തൊഴിലെടുക്കുവാനുള്ള അവകാശം നിഷേധിച്ച കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കെഎംഎസ്ആർഎ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്തു. കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് ബാബു മീത്തൽ അധ്യക്ഷനായി.സിഐടിയു ഏരിയാസെക്രട്ടറി കെ വി രാഘവൻ, കെഎംഎസ്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിഎസ് ജയൻ, പി മനോജ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ വി ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ വി രാജൻ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home