Deshabhimani

കൂടുതൽ സൗകര്യങ്ങളുമായി 
ബേക്കൽകോട്ട ഒരുങ്ങുന്നു

കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ രാമകൃഷ്ണ റെഡ്ഢിയുടെ നേതൃത്വത്തിൽ ബേക്കൽ കോട്ടക്കകത്ത് നടക്കുന്ന ചെങ്കല്ല് പാകുന്ന പ്രവൃത്തി വിലയിരുത്തുന്നു

കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ രാമകൃഷ്ണ റെഡ്ഢിയുടെ നേതൃത്വത്തിൽ ബേക്കൽ കോട്ടക്കകത്ത് നടക്കുന്ന ചെങ്കല്ല് പാകുന്ന പ്രവൃത്തി വിലയിരുത്തുന്നു

avatar
രാജേഷ്‌ മാങ്ങാട്‌

Published on Feb 22, 2025, 02:30 AM | 1 min read

ഉദുമ

വിനോദസഞ്ചാരികളെ വരവേൽക്കാൻ കൂടുതൽ സൗകര്യങ്ങളുമായി ബേക്കൽകോട്ട ഒരുങ്ങുന്നു. കോട്ടയുടെ മനോഹാരിത വർധിപ്പിക്കാനുള്ള പ്രവൃത്തികളാണ്‌ നടക്കുന്നത്‌. കോട്ടയ്‌ക്കകത്ത് ചെങ്കൽ പാതയുടെ നിർമാണവും പുറത്ത്‌ മതിലിന്റെ സംരക്ഷണ പ്രവൃത്തിയും പുരോഗമിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പാണ് കോട്ടക്കകത്ത് 350 മീറ്റർ നീളത്തിൽ ചെങ്കൽ പാകി നടപ്പാത ഒരുക്കുന്നതിനൊപ്പം കോട്ടക്ക് പുറത്ത് ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതിലിന്റെ സംരക്ഷണ പ്രവൃത്തിയും നടത്തുന്നത്. 40 ഏക്കറിലായുള്ള കോട്ടയിൽ 21 കൊത്തളങ്ങളുണ്ട്‌. നിർമാണ പ്രവൃത്തി പൂർത്തിയായാൽ നടപ്പാത ഇല്ലാതിരുന്ന രണ്ട് കൊത്തളങ്ങളിൽകൂടി സന്ദർൾകർക്ക് എളുപ്പത്തിൽ എത്താം. കോട്ടക്കകത്തെ ശൗചാലയത്തിലേക്ക് പോകാൻ ചെങ്കൽ പാതയുടെ നിർമാണവും നടക്കുന്നു. കൊയിലാണ്ടിയിലെ പ്രകാശൻ മേസ്ത്രിയും പത്തോളം തൊഴിലാളികളുമാണ് ചെങ്കൽ പാത നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ കോട്ടയ്‌ക്കകത്ത്‌ ഏകദേശം രണ്ട് കിലോമീറ്റർ ചെങ്കൽ നടപ്പാതയാവും. കോട്ടയുടെ മുൻവശം ടിക്കറ്റ് കൗണ്ടറിനടുത്തായി എൽ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന മതിലിന്റെ കല്ലിന് മുകളിലെ മണ്ണ് മാറ്റി ശാസ്ത്രീയമായി പുനസൃഷ്ടിച്ച് സംരക്ഷിക്കാനുള്ള നടപടിയും നടന്നുവരുന്നു. കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ എസ്കവേഷൻ ഡയറക്ടറും ഡെപ്യൂട്ടി സൂപ്രണ്ടുമായ സി കണ്ണന്റെ മേൽനോട്ടത്തിൽ മൂന്ന്‌ റിസർച്ച് അസിസ്റ്റന്റുമാരുണ്ട്‌. മതിൽ സംരക്ഷിച്ചശേഷം പൊളിഞ്ഞ ഭാഗങ്ങൾ പുനസൃഷ്ടിക്കും. കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ രാമകൃഷ്ണ റെഡ്ഢിയുടെ നേതൃത്വത്തിൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റീവ് അസിസ്റ്റന്റ്‌ ഷാജുവിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. കോട്ടക്കകത്തുള്ള കേരള ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ബംഗ്ലാവ് കേന്ദ്ര പുരാവസ്തു വകുപ്പിന് വിട്ട് തരാൻ സർക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും വിട്ടു കിട്ടിയാൽ അത് സംരക്ഷിച്ച് സന്ദർശകർക്കായി തുറന്നുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home