Deshabhimani

എസ്ഐആറിന്റെ പേരിൽ 
ജീവനക്കാരെ ബലിയാടാക്കരുത്

കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം  സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Dec 19, 2025, 03:00 AM | 1 min read

കാസര്‍കോട് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ജീവനക്കാരുടെ ജീവനെടുക്കുന്ന നടപടിയാകരുതെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ ആര്‍ഡിഎസ് എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എസ്ഐആറിന്റെ പേരില്‍ ടാര്‍ഗറ്റ് തികയ്ക്കാനും പുരസ്‌കാരം നേടിയെടുക്കാനുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കിടമത്സരം റവന്യു ജീവനക്കാരുടെ ജീവനെടുക്കുന്നു. എസ്ഐആറിന് സമയപരിധി നീട്ടിയും സമ്മര്‍ദം ലഘൂകരിച്ചും ജീവനക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. കെ വി അനില്‍കുമാര്‍ അധ്യക്ഷനായി. വിശ്വംഭരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജി സുരേഷ് ബാബു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍ മോഹനന്‍ വരവ് -ചെലവ് കണക്കും എം എ രമ്യ അനുശോചന പ്രമേയവും എം സി ഷഫീര്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി ഷാനവാസ്, ബാനം ദിവാകരന്‍, ടി റിജേഷ്, ആമിന, എം ജി സജയ്, കെ വി വത്സന്‍ എന്നിവര്‍ സംസാരിച്ചു. എ ജെ അഖില്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എന്‍ മോഹനന്‍(പ്രസിഡന്റ്), എം ജി സജയ് , കെ വി രമ്യ (വൈസ് പ്രസിഡന്റ്), എം വിശ്വംഭരന്‍(സെക്രട്ടറി), എം സി ഷഫീര്‍, എ ജെ അഖില്‍ (ജോ. സെക്രട്ടറി), കെ വിശാഖ്(ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home