കൃഷിയാണ് തോമസിന് ജീവതാളം

വിമുക്ത ഭടൻ വണ്ണാത്തിക്കാനത്തെ കുടുന്തനാംകുഴിയില്‍ കെ കെ തോമസ് കൃഷിയിടത്തില്‍
രാജപുരം
വ്യത്യസ്തമായ കൃഷിരീതികള്‍ പരീക്ഷിച്ച് വിജയഗാഥ രചിച്ച് വിമുക്ത ഭടനായ വണ്ണാത്തിക്കാനത്തെ കുടുന്തനാംകുഴിയില്‍ കെ കെ തോമസ്. 17 വര്‍ഷത്തെ പട്ടാള ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി മണ്ണിൽ പൊന്നു വിളയിക്കുകയാണ് തോമസ്. ഇൗ ജൈവ കർഷകന്റെ കൃഷിയിടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. രാവിലെ കൃഷിയിടത്തിലെത്തിയാൽ വൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തുക. മികച്ച കര്‍ഷകനുള്ള പുരസ്‌കാരങ്ങൾ നിരവധി തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പട്ടാളത്തിലുള്ള അനുഭവം കൈമുതലാക്കി ചിട്ടയോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് കൃഷിയിലേക്കിറങ്ങിയത്. തോമസിന്റെ കൃഷിയിടത്തില്‍ വലുതും ചെറുതുമായ പലതരം കാർഷിക വിളകളുണ്ട്. മത്സ്യകൃഷി മുതല്‍ ചെറുതേന്‍ കൃഷിവരെ. കൂടാതെ വിവിധ ഇനം പുഷ്പങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ ഇനം മത്സ്യം വളര്‍ത്തി അതിന്റെ കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുന്നുണ്ട്. വാനില കൃഷിയുമുണ്ട്. പുതിയ ഇനം വിജയ്, കുഴിക്കാൺ, തൈക്കന്‍ഡൂ എന്നീ കുരുമുളക് ചെടി പിവിസി പൈപ്പില്‍ പിടിപ്പിച്ചും പുതിയ കൃഷി രീതി പരീക്ഷിക്കുന്നു. ഇതോടൊപ്പം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയുമുണ്ട്. വീട്ടുമുറ്റം നിറയെ ഔഷധ ചെടികളാണ്. വീട്ടുപറന്പിൽ ഫലവൃക്ഷതൈകളും ഏറെയുണ്ട്. സ്വന്തമായാണ് കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നത്.









0 comments