വേണം നീലേശ്വരത്ത് ആകാശപാത
രാപകൽ സമരം ഇന്ന് സമാപിക്കും

ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് കർമസമിതി ആരംഭിച്ച രാപകൽ സമരം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
നീലേശ്വരം
ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ നേതൃത്വത്തിലുള്ള കർമസമിതി ആരംഭിച്ച രാപകൽ സമരം ശനിയാഴ്‌ച രാവിലെ സമാപിക്കും. സമരം വെള്ളി രാവിലെ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. നീലേശ്വരം പുഴ മുതൽ പൊലീസ് സ്റ്റേഷൻ വരെ മേൽപ്പാലം പണിയുക, നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് പണിയുക, നിർമാണം പൂർത്തിയാകുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചുവരാനുമുള്ള സൗകര്യമൊരുക്കുക, കരുവാച്ചേരി വളവിൽ മേൽനടപ്പാലം പണിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നഗരസഭ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, മുൻ എംപി പി കരുണാകരൻ, കെ പി സതീഷ്ചന്ദ്രൻ, സന്ദീപ് വാര്യർ, പി കെ ഫൈസൽ, രമേശൻ കരുവാച്ചേരി, പ്രൊഫ. കെ പി ജയരാജൻ, വി ഗൗരി, കെ വി ദാമോദരൻ, മാമുനി വിജയൻ, എറുവാട്ട് മോഹനൻ, എം രാജൻ, കെ ഉണ്ണി നായർ, മടിയൻ ഉണ്ണികൃഷ്ണൻ, ഇ എം കുട്ടി ഹാജി, അഡ്വ. കെ പി നസീർ, പി യു വിജയകുമാർ, പി വിജയകുമാർ, കെ വി സുരേഷ് കുമാർ, ഉദയൻ പാലായി, സേതു ബങ്കളം, പി സി സുരേന്ദ്രൻ നായർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, എ ജി ബഷീർ, കെ വി ചന്ദ്രൻ, കെ ഉണ്ണി നായർ, സി വിദ്യാധരൻ, പുഴക്കര റസാഖ്, ഡോ. നന്ദകുമാർ കോറോത്ത്, ലക്ഷ്മി നാരായണ പ്രഭു തുടങ്ങിയവർ സംസാരിച്ചു. ഇ ഷജീർ സ്വാഗതം പറഞ്ഞു. സമരത്തിന്റെ തുടർച്ചയായി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് നാലിന് നഗരസഭാ ഹാളിലും ജനകീയ കൺവൻഷൻ 28ന് വൈകിട്ട് 4.30ന് മാർക്കറ്റ് ജങ്‌ഷനിലും നടക്കും. 29 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും.










0 comments