ad
Deshabhimani

ചെറുവത്തൂരിൽ പുതിയ അടിപ്പാത ഒന്നുമുതൽ 
റിലേ നിരാഹാര സമരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2025, 02:00 AM | 1 min read

ചെറുവത്തൂർ

ചെറുവത്തൂർ വ്യാപാരഭവൻ റെയിൽവേ സ്റ്റേഷൻ റോഡിൽ ദേശീയ പാതയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ വലിയ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നുമുതൽ അനിശ്ചിത കാല റിലേ നിരാഹാര സമരം തുടങ്ങുമെന്ന് കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30 നുള്ളിൽ പുതിയ അടിപ്പാത അനുവദിച്ചില്ലെങ്കിൽ ജനകീയ സമരം ശക്തമാക്കും. ദിവസവും അഞ്ച് സമരസമിതി പ്രവർത്തകർ വീതം രാവിലെ ഒമ്പതുമുതൽ അഞ്ചുരെ സമരപ്പന്തലിൽ നിരാഹാരം കിടക്കും. റെയിൽവേ സ്റ്റേഷൻ റോഡിലെ സഞ്ചാര യോഗ്യമല്ലാത്ത അടിപ്പാതമാറ്റി എല്ലാ വാഹനങ്ങൾക്കും കടന്നുപോകാവുന്ന അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് 12 മുതലാണ് ജനകീയ സമരം ആരംഭിച്ചത്‌. സമരം ശക്തമായിട്ടും നിർമാണ കമ്പനി പ്രകോപനം സൃഷ്ടിക്കുകയും ധിക്കാരപരമായ നിലപാട് തുടരുകയും ചെയ്യുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ രാഷ്ട്രീയ പാർടികളുടെയും ജില്ലാ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും സ്ഥാനാർഥികളും സമരപ്പന്തലിലെത്തി പിന്തുണ ഉറപ്പുനൽകുകയാണ്. വാർത്താ സമ്മേളനത്തിൽ കെ കെ കുമാരൻ, മുകേഷ് ബാലകൃഷ്ണൻ, പി വിജയകുമാരൻ, കെ പി രാമകൃഷ്ണൻ, കെ വി രഘൂത്തമൻ, പി പത്മിനി, ടി രാജൻ, ഉദിനൂർ സുകുമാരൻ, സി രഞ്ജിത്ത്, എം അംബുജാക്ഷൻ, സന്ദീപ് മുണ്ടക്കണ്ടം എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home