വഴിമാറിയ വഴികൾ കാണൂ...
ആനപ്പെട്ടിപ്പാലം

കാലിച്ചാനടുക്കത്ത് നിര്‍മിച്ച ആനപ്പെട്ടി പാലം
എ കെ രാജേന്ദ്രൻ
Published on Mar 27, 2026, 02:30 AM | 1 min read
രാജപുരം
ഒരു കാലത്ത് ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാനുള്ള ഒരു പാലമായിരുന്നു ആനപ്പെട്ടിയിലുണ്ടായിരുന്നത്. അതും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായിരുന്നു. ജീവന്‍ പണം വെച്ചായിരുന്നു പല വാഹനങ്ങളും കടന്ന് പോയത്. എന്നാല്‍ ഇന്ന് വലിയ വാഹനങ്ങള്‍ക്ക് ലോഡ് കയറ്റി പോകാനുള്ള പാലം ആനപ്പെട്ടിയില്‍ ഒരുങ്ങിയതോടെ ഒരു നാടിന്റെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാറി. പടന്നക്കാട് വെള്ളരിക്കുണ്ട് റോഡില്‍ കാലിച്ചാനടുക്കം ആനപ്പെട്ടിയിലാണ് പൂതിയ പാലം നിര്‍മിച്ചത്. ഇതോടെ യാഥാര്‍ഥ്യമായത് ഒരു നാടിന്റെ എക്കാലത്തെയും ആവശ്യം. പടന്നക്കാട് വെള്ളരിക്കുണ്ട് റോഡ് വികസനത്തിന്റെ ഭാഗമായണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ ചിലവില്‍ വീതി കൂടിയ പാലം നിര്‍മിച്ചത്. 2018 ലാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി പടന്നക്കാട് വെള്ളരിക്കുണ്ട് റോഡ് വികസനത്തിന് അനുമതി ലഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് പല വിധ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും മന്ത്രിമാരും, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പഞ്ചായത്ത് ജനപ്രതിനിധികളും അതാത് ഘട്ടങ്ങളില്‍ ഇടപ്പെട്ടതിന്റെ ഭാഗമായി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പാലം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള ഇടപ്പെടല്‍ നടത്തിയതിന്റെ ഭാഗമായി പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി വാഹന ഗതാഗതത്തിന് തുറന്ന് കൊടുത്തു. മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്‌തത്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തുനിന്ന് നാഷണല്‍ ഹൈവേയുമായി ബന്ധപ്പെടുന്നതിന് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ പറ്റുന്ന ഒരു റോഡാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിൽ ഇങ്ങനെ ചെറുതും വലുതുമായ നിരവധി വികസന പ്രവര്‍ത്തനമാണ് കോടോം ബേളൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയത്.










0 comments