മെയ് വഴക്കത്തിന്റെ ചന്തംപകര്‍ന്ന് യോഗാ ചാമ്പ്യന്‍ഷിപ്

ഉദുമ മെയ് വഴക്കത്തിന്റെയും കലയുടേയും ചന്തംപകര്‍ന്ന് പാലക്കുന്നിൽ ജില്ലാ സ്പോട്സ് യോഗാസന ചാമ്പ്യന്‍ഷിപ്. ജില്ലാ സ്പോർട്സ് കൗൺസിൽ, കാസർകോട് യോഗ അസോസിയേഷൻ എന്നിവർ ചേർന്നാണ് പരിപാടി നടത്തിയത്. ഏഴു വേദികളിലായി വിവിധവിഭാഗങ്ങളിൽ എട്ടു മുതൽ 75വയസുവരെയുള്ളവർ മാറ്റുരച്ചു. യോഗാസന സ്പോർട്സ്, ആര്‍ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍യോഗ, ഫ്രീഫ്ലോ യോഗാഡാന്‍സ് എന്നിവയിലായിരുന്നു മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ വെവ്വേറെ മത്സരം നടന്നു. തെഞ്ഞെടുക്കപ്പെട്ടവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കും. ഗ്രീൻവുഡ് പബ്ലിക് സ്കൂൾ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ അധ്യക്ഷനായി. കനിവ് പാലിയേറ്റീവ് ജില്ലാ ചെയർമാൻ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ടി വി രാധിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ പാക്യാര, പഞ്ചായത്തംഗം ഇ വി ശ്രീലത, വൈഎകെ സംസ്ഥാന കമ്മിറ്റിയംഗം വി ഗണേഷ്, യോഗാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം വി നാരായണൻ, മധു മുതിയക്കാൽ, യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ടി നാരായണൻ, ശ്രീധരൻ വയലിൽ, കെ ബി എം ഷെരീഫ്, സൗമ്യ പത്മനാഭൻ, പി വി ചന്ദ്രൻ, പി പി സുകുമാരൻ, വി പ്രമോദ്, പി ദീപ, ടി പി രാകേഷ്, യോഗ ഏഷ്യൻ റഫറി കെ പ്രേമരാജൻ, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ഒ നാരായണൻ, ടി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ സമ്മാനം നൽകി. പഞ്ചായത്തംഗം ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ കെ പി പ്രദീപ് കുമാർ സ്വാഗതവും എ വി ഉണ്ണി നന്ദിയും പറഞ്ഞു.









0 comments