ad
Deshabhimani

print edition എസ്‌എഫ്‌ഐ മാർച്ച്‌ വിലക്കി 
ഡൽഹി പൊലീസ്‌

delhi police
വെബ് ഡെസ്ക്

Published on Jun 15, 2026, 10:41 PM | 1 min read

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള എസ്‌എഫ്‌ഐ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ മുന്നിലേക്ക്‌ മാർച്ച്‌ ചെയ്യണമെന്ന ആവശ്യമുന്നയിച്ച്‌ ഡൽഹി പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. നേരത്തെ ജന്തർമന്തറിൽ പ്രതിഷേധത്തിന്‌ അനുമതി നൽകിയിരുന്നില്ല.


സിബിഎസ്‌ഇ ക്രമക്കേട്‌, നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിലാണ്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ മാർച്ചിനൊരുങ്ങുന്നത്‌. അഞ്ചുലക്ഷം വിദ്യാർഥികൾ ഒപ്പിട്ട പരാതിയുമായാണ്‌ മാർച്ച്‌. ഇതിന്റെ ഭാഗമായി ‘ഇനഫ്‌ ഇ‍ൗസ്‌ ഇനഫ്‌’ എന്ന പേരിൽ എസ്‌എഫ്‌ഐ വിദ്യാർഥികളുടെ ഒപ്പുശേഖരണ കാമ്പയിൻ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home