ജനഹൃദയങ്ങളിൽ 
നിറഞ്ഞ്‌ സോയ

ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ സോയയുടെ രണ്ടാംഘട്ട  പര്യടനത്തിൽ 
ബഡിക്കിക്കണ്ടത്ത് വോട്ടർമാർക്കിടയിൽ

ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ സോയയുടെ രണ്ടാംഘട്ട പര്യടനത്തിൽ 
ബഡിക്കിക്കണ്ടത്ത് വോട്ടർമാർക്കിടയിൽ

avatar
സ്വന്തം ലേഖകൻ

Published on Dec 04, 2025, 02:00 AM | 1 min read

കുണ്ടംകുഴി

നടുവേദന കാരണം അധികം ഇരിക്കാനോ നടക്കാനോ പാടില്ലെങ്കിലും മാധവിയേട്ടി സോയയെ കാണാനെത്തി. നട്ടുച്ച വെയിലിന്റെ കാഠിന്യമോ പ്രായത്തിന്റെ അവശതയോ അവർക്ക്‌ പ്രശ്‌നമാവുന്നില്ല. വർഗീയതക്കെതിരെയുള്ള നിലപാടുകളുടെ ഉറപ്പും ഇടതുപക്ഷമെന്ന ശുഭപ്രതീക്ഷയും സോയയുടെ വാക്കുകളിൽ നിറഞ്ഞപ്പോൾ സദസ്സിനൊപ്പം മാധവിയേട്ടിയും കൈയടിച്ചു. സ്ഥാനാർഥിയുടെ കൈപിടിച്ച് നിറചിരിയോടെ മാധവിയേട്ടി വോട്ട്‌ ഉറപ്പ്‌ നൽകി. ​ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ സോയയുടെ രണ്ടാംഘട്ട പര്യടനത്തിന്റെ ബഡിക്കിക്കണ്ടം സ്വീകരണ കേന്ദ്രത്തിലാണ് മാധവിയേട്ടി എത്തിയത്. സ്ഥാനാർഥി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. സോയക്കൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌, പഞ്ചായത്ത്‌ വാർഡ്‌ സ്ഥാനാർഥികളും പര്യടനത്തിന്റെ ഭാഗമായി. വിവിധ കേന്ദ്രങ്ങളിൽ കടുത്ത വെയിലിനെ കൂസാതെ തൊഴിലാളികളും കർഷകരും സ്ത്രീകളും എത്തി. ​പര്യടനം താരംതട്ടയിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി രാമചന്ദ്രൻ അധ്യക്ഷനായി. കെ വി കൃഷ്ണൻ സംസാരിച്ചു. സി മുരളി സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ഓമന രാമചന്ദ്രൻ, രാധാകൃഷ്ണൻ ചാളക്കാട്, കെ ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, വി രാജൻ, കരുണാകരൻ കുന്നത്ത്, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. മരുതടുക്കത്ത് സമാപനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ കെ സോയ. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് ലഭിക്കും. അമ്മമാരും യുവജനങ്ങളുമാണ് സ്വീകരണ കേന്ദ്രങ്ങളിൽ ധാരാളമെത്തുന്നു. ക്ഷേമപെൻഷനും സർക്കാരിന്റെ വികസനവുമൊക്കെ നല്ല മതിപ്പുണ്ടാക്കി. അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home