പങ്കാളിത്ത വികസനത്തിന്റെ സുന്ദര മാതൃക

മടിക്കെെ പഞ്ചായത്ത് ആലയി സ്മാർട് അങ്കണവാടി
avatar
സുരേഷ്‌ മടിക്കൈ

Published on Sep 13, 2025, 02:30 AM | 2 min read

മടിക്കൈ

വികസനത്തിന്‌ ഉൾക്കാഴ്‌ചയുള്ള അനേകം പുതുവഴികളുണ്ട്‌ മടിക്കൈക്ക്‌. പഞ്ചായത്തിലെ ഗ്രാമീണറോഡുകൾ പങ്കാളിത്ത വികസനത്തിന്റെ സുന്ദരമാതൃകയാണ്‌. വീട്ടിൽനിന്ന്‌ 50 മീറ്റർ നടന്നാൽ കോൺക്രീറ്റ്‌ ചെയ്‌ത്‌ ഭദ്രമാക്കിയ ഗ്രാമീണറോഡിലേക്കോ പ്രധാന റോഡുകളിലേക്കോ എത്താമെന്നത്‌ മടിക്കൈയുടെ ഗ്യാരണ്ടിയാണ്‌. വർഷങ്ങളുടെ ശ്രമഫലമായി ഉണ്ടായതാണ്‌ ഇ‍ൗ ദേശത്തിന്റെ റോഡ്‌ ശൃംഖല. മടിക്കൈ സർവീസ്‌ സഹകരണ ബാങ്കിന്റെ പങ്കാളിത്തത്തോടെ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ മാത്രം നാലരവർഷത്തിനിടെ നിർമിച്ചത്‌ 80 കോൺക്രീറ്റ്‌ റോഡുകൾ. കേരളത്തിലെ അപൂർവം ചില പഞ്ചായത്തുകൾക്ക്‌ മാത്രമാണ്‌ ഇ‍ൗ നേട്ടം അവകാശപ്പെടാനാവുക. ​എങ്ങും സഹകരണ മുദ്ര തുടർച്ചയായ നാലുവർഷം തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ ജില്ലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ച ഗ്രാമപഞ്ചായത്തെന്ന നേട്ടത്തിലേക്ക്‌ മടിക്കൈ നടന്നുകയറിയത്‌ സഹകരണമേഖലയുടെ കൈപിടിച്ചാണ്‌. സിമന്റും മെറ്റലും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾക്ക്‌ ബാങ്ക്‌ പലിശരഹിതമായി അനുവദിക്കുകയാണ്‌. എൻആർഇജി ഫണ്ട്‌ വൈകുന്നതിന്റെ പ്രതിസന്ധി മടിക്കൈ മറികടന്നത്‌ ഇങ്ങനെ. നാലുകോടി രൂപയിൽ പണിത 80 ഗ്രാമീണ റോഡുകളിൽ സഹകരണമേഖലയുടെ മുദ്രപതിഞ്ഞിട്ടുണ്ട്‌. 24–25 വർഷം 9.29 കോടിയാണ്‌ തൊഴിലുറപ്പ്‌ പദ്ധതിക്കായി വിനിയോഗിച്ചത്‌. ഇതിലൂടെ 2.09 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 1734 തൊഴിലാളികൾ നൂറ്‌ ദിനങ്ങൾ പൂർത്തിയാക്കി. 23–24ൽ 9.34 കോടി വിനിയോഗിച്ച്‌ 2.24 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ​ജൈവികം 
വികസന വഴി കാസര്‍കോടിന്റെ നേന്ത്രവാഴത്തോട്ടമെന്ന് വിശേഷിക്കുന്ന മടിക്കൈ കാർഷികമേഖലയിലും വൻ വികസനം കൈവരിച്ചു. പഞ്ചായത്തിന്റ എല്ലാ വികസനവും പരിസ്ഥിതിയെയും പരിഗണിച്ചാണ്‌. പലയിടത്തായി വളരുന്ന 79 ചെറുവനങ്ങൾ പരിസ്ഥിതി ദർശനത്തിന്റെ പ്രതീകം. കാവുകളുടെ സംരക്ഷണവും ജലസംരക്ഷണ പ്രവർത്തനങ്ങളും കാർബൺ ന്യൂട്രൽ പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്കുള്ള പാതകളാണ്‌. വിദ്യാഭ്യാസ കോംപ്ലക്സ് എന്ന ആശയം സംസ്ഥാനത്ത്‌ ആദ്യം മുന്നോട്ടുവച്ചതുമിവിടെ. മാതൃഭാഷ പഠന മികവിനായി ആവിഷ്കരിച്ച ഞാനും എന്റെ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ‘കോഫി ഫോർ യു’ എന്നിവ ശ്രദ്ധനേടി. ലൈഫ്‌ പദ്ധതിയിൽ 195 വീടുകൾ ലൈഫ് പദ്ധതിയിൽ നിർമിച്ച്‌ കൈമാറി. ഭൂമിയില്ലാത്തവർക്ക് സ്ഥലവും വീടും അനുവദിച്ചു. 100 ഏക്കറിൽ നടപ്പാക്കിയ വ്യവസായ പാര്‍ക്ക് മറ്റൊരു ശ്രദ്ധേയ നേട്ടമാണ്. 56 കമ്പനികൾക്ക് സ്ഥലം അനുവദിച്ച് പ്രാരംഭ നടപടികൾ തുടങ്ങി. 50,00കുടുംബങ്ങൾക്ക്‌ കുടിവെള്ളം എത്തിക്കുന്നതാണ് മണക്കടവ് കുടിവെള്ള പദ്ധതി. ഇതിനായി 22 കോടി ജലജീവന്‍ മിഷന്‍ ഫണ്ട് മാറ്റിവച്ചിട്ടുണ്ട്. അതില്‍ 15 ശതമാനം പഞ്ചായത്ത് വഹിക്കും.

വികസനത്തിളക്കം

ആരോഗ്യമേഖലയിൽ 3.30 കോടിചിലവിൽ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം പണി പൂർത്തിയാവുന്നു. സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്തുന്ന ആയുർവേദ ആശുപത്രി, മാതൃക ഹോമിയോ ആശുപത്രി എന്നിവയിൽ ആധുനിക സംവിധാനങ്ങളൊരുക്കി. വനിതകൾക്കായി മൂന്ന് വനിതാ ഫിറ്റ്നസ് സെന്ററുകൾ ആരംഭിച്ചു. എരിക്കുളത്ത് 92 ലക്ഷം രൂപ ചെലവിൽ ആധുനിക വാതക ശ്മശാനം തുറന്നു. ലിംഗപദവി പഠനം നടത്തി പ്രസിദ്ധീകരിച്ച ജ്വലിത മറ്റൊരു നേട്ടമാണ്. ​

എസ് പ്രീത , പഞ്ചായത്ത് പ്രസിഡന്റ്‌. ​

സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്

കമ്യൂണിസ്റ്റ് ഭരണത്തിന്റെ 75 വർഷം പിന്നിടുന്ന കാലയളവിൽ അഭിമാനകരമായ വികസനനേട്ടം കൈവരിക്കാനായി. വെെവിധ്യ വൽക്കരണത്തിന്റെയും ആധുനിക വൽക്കരണത്തിന്റെയും മാതൃക അവതരിപ്പിച്ച് സമൃദ്ധിയിലേക്ക് ചുവടുവച്ചു പഞ്ചായത്ത്. സ്കൂളുകൾക്കും ആധുനിക സൗകര്യങ്ങളോടെ ബഹുനില കെട്ടിടം നിർമിച്ചു. രണ്ട് സ്മാർട്ട് അങ്കണവാടികൾ ഉൾപ്പെടെ 27 അങ്കണവാടികൾക്ക്‌ കെട്ടിടങ്ങൾ ഒരുക്കി. മടിക്കൈ ബാങ്കുമായി സഹകരിച്ച് നടപ്പാക്കിയ റോഡ്‌ കോൺക്രീറ്റ് ചെയ്യൽ സഹകരണ സംഘങ്ങളെ വികസനത്തിൽ പങ്കാളിയാക്കുന്നതിന്റെ മാതൃകായ ഇടപടലാണ്‌. ജില്ലയുടെ അഭിമാനനേട്ടമായ ടി എസ് തിരുമുമ്പ് സ്മാരകം മടിക്കൈയുടെ പെരുമയേറ്റും.

വി പ്രകാശൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home