രചനാ മത്സരങ്ങൾ പൂർത്തിയായി
കാസർകോടും ചെറുവത്തൂരും മുന്നിൽ

മൊഗ്രാൽ
ജില്ലാ സ്‌കൂൾ കലോത്സവം സ്‌റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടുദിവസമായി നടന്ന മത്സരത്തിൽ കാസർകോട്, ചെറുവത്തൂർ ഉപജില്ലകൾ 231 പോയിന്റുമായി മുന്നിലാണ്. 229 പോയിന്റുള്ള ഹൊസ്‌ദുർഗാണ് തൊട്ടടുത്തുള്ളത്. ബേക്കൽ (228), കുന്പള (217), മഞ്ചേശ്വരം (213), ചിറ്റാരിക്കാൽ (149) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്‌നില. സ്‌കൂളുകളിൽ കുന്പള ജിഎച്ച്‌എസ്‌എസ് 67 പോയിന്റുമായി ഒന്നാമതാണ്. ഉദുമ ജിഎച്ച്‌എസ്‌എസ് (64), കാഞ്ഞങ്ങാട് ദുർഗ (48) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. യുപി ജനറൽ വിഭാഗത്തിൽ ഹൊസ്‌ദുർഗ്, ബേക്കൽ, ചെറുവത്തൂർ ഉപജില്ലകൾ 35 പോയിന്റുമായും ഹൈസ്‌കൂൾ വിഭാഗത്തിൽ കാസർകോട്, ചെറുവത്തൂർ, ഉപജില്ലകൾ 83 പോയിന്റുമായും ഹയർ സെക്കൻഡറി വിഭാഗത്തിൽ കാസർകോട്, ചെറുവത്തൂർ, ഹൊസ്‌ദുർഗ് ഉപജില്ലകൾ 113 പോയിന്റുമായും മുന്നിട്ടുനിൽക്കുന്നു. സംസ്‌കൃതോത്സവം യുപി വിഭാഗത്തിൽ 40 പോയിന്റുള്ള മഞ്ചേശ്വരം ഉപജില്ലയാണ് ഒന്നാമത്. 36 പോയിന്റുള്ള ഹൊസ്‌ദുർഗ്, കാസർകോട്, കുന്പള, ചെറുവത്തൂർ ഉപജില്ലകൾ രണ്ടാമതുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ 23 പോയിന്റുമായി ഹൊസ്‌ദുർഗ്, ബേക്കൽ, കാസർകോട് ഉപജില്ലകളാണ് മുന്നിൽ. ചെറുവത്തൂരാണ് (21) തൊട്ടടുത്തുള്ളത്. അറബിക് കലോത്സവം യുപി വിഭാഗത്തിൽ 15 പോയിന്റുമായി ചിറ്റാരിക്കാൽ, കാസർകോട്, കുന്പള, ചെറുവത്തൂർ ഉപജില്ലകൾ ഒപ്പമാണുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 35 പോയിന്റുമായി കുന്പള, ചെറുവത്തൂർ, ബേക്കൽ ഉപജില്ലകൾ ഒന്നും 33 പോയിന്റുള്ള മഞ്ചേശ്വരം രണ്ടും സ്ഥാനത്തുണ്ട്.









0 comments