ad
Deshabhimani

മാറ്റത്തിന്റെ കാറ്റ്‌ വീശും

കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ്‌ പാദൂർ പൈക്കയിൽ വോട്ടർമാർക്കിടയിൽ

കാസർകോട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ്‌ പാദൂർ പൈക്കയിൽ വോട്ടർമാർക്കിടയിൽ

avatar
കെ സി ലൈജുമോൻ

Published on Mar 29, 2026, 02:00 AM | 1 min read

കാസർകോട്‌

അഞ്ചു പതിറ്റാണ്ടിലേറെയായി കാസർകോട്‌ മണ്ഡലത്തിൽ മുസ്ലിലീഗ്‌ എംഎൽഎമാർ ജയിച്ചുവരാൻ തുടങ്ങിയിട്ട്‌. ഇക്കാലത്തിനിടയ്‌ക്ക്‌ ഇവർ നാടിനുവേണ്ടി എന്തു ചെയ്‌തുവെന്ന ചോദ്യമാണ്‌ എല്ലായിടത്തുനിന്നും ഉയരുന്നത്‌. നീണ്ട കാലം മണ്ഡലത്തിന്റെ ജനപ്രതിനിധികളായിട്ടും നാട്ടിലേക്ക്‌ വികസന പദ്ധതികളൊന്നും എത്തിക്കാത്തവർ, മന്ത്രിയായും എംഎൽഎയായും മാറിമാറി വന്നിട്ടും നാടിനുവേണ്ടി ഒന്നുംചെയ്യാത്തവർ. കാസർകോട്‌ മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫിനെ കാണുന്നത്‌ ഇങ്ങനെയാണ്‌. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായി ഷാനവാസ്‌ പാദൂർ കളത്തിലിറങ്ങിയതോടെ നാട്‌ വലിയ പ്രതീക്ഷയിലാണ്‌. ഷാനവാസിന്‌ ഓരോ ദിവസവും ലഭിക്കുന്ന ജനപിന്തുണ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ലീഗ്‌ കേന്ദ്രങ്ങളിൽപോലും ഷാനവാസിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. സ്വന്തം പാളയത്തിലെ പ്രശ്‌നങ്ങൾ വലയുകയാണ്‌ ബിജെപിയും. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റെന്ന നിലയിൽ വികസന കാര്യത്തിൽ ഷാനവാസ്‌ പലതും ചെയ്‌തിട്ടുണ്ട്‌. നാടിന്റെ എല്ലാ ഭാഗത്തുമെത്തി ജനകീയ അംഗീകാരം നേടാനുമായി. ബിജെപിക്ക്‌ സ്വാധീനമുള്ള മധൂർ, കുന്പഡാജെ, ബദിയടുക്ക, ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകളിലും ഷാനവാസിന്‌ അംഗീകാരമുണ്ട്‌. ഇത്തവണ മണ്ഡലത്തിൽ ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്‌ എൽഡിഎഫ്‌. പരാജയഭീതിയിലായ ലീഗും യുഡിഎഫും ഇപ്പോൾ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്‌. ബിജെപിയുമായി ഡീലെന്ന കുപ്രചാരണമാണ്‌ ലീഗുകാർ നടത്തുന്നത്‌. ജനങ്ങളുമായി മാത്രമാണ്‌ തന്റെ ഡീലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഡീലുണ്ടാക്കി അധികാരം വച്ചുമാറിയവരാണ്‌ ലീഗും കോൺഗ്രസുമെന്ന്‌ ഷാനവാസ്‌ തിരിച്ചടിച്ചതോടെ യുഡിഎഫുകാർ പരുങ്ങലിലായി. സ്ഥലം എംഎൽഎ മണ്ഡലത്തിനായി ഒന്നും ചെയ്‌തില്ലെങ്കിലും കിഫ്‌ബിയിലൂടെയും കാസർകോട്‌ പാക്കേജിലൂടെയും നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി. ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ്‌ ഷാനവാസ്‌. ജില്ലാപഞ്ചായത്ത്‌ അംഗമായിരുന്ന പിതാവിന്റെ മരണത്തെ തുടർന്ന്‌ ഒഴിവുവന്ന ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ചാണ്‌ ആദ്യമായി ജില്ലാപഞ്ചായത്ത്‌ അംഗമായത്. അന്ന്‌ ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനുമായി. പിന്നീട്‌ കോൺഗ്രസ്‌ വിട്ട്‌ എൽഡിഎഫിനൊപ്പംചേർന്ന്‌ പ്രവർത്തിച്ചുവരികയായിരുന്നു. യുഡിഎഫ്‌ സ്ഥാനാർഥി മുസ്ലിംലീഗ്‌ ജില്ലാപ്രസിഡന്റും യുഡിഎഫ്‌ ജില്ലാ ചെയർമാനുമായ കല്ലട്ര മാഹിനാണ്‌. ബിജെപി ജില്ലാപ്രസിഡന്റ്‌ എം എൽ അശ്വിനിയാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home