ഇശൽ താളത്തിൽ രുചിവൈവിധ്യം നുണഞ്ഞ്...

മൊഗ്രാൽ
ജില്ലാ സ്‌കൂൾ കലോത്സവ ഭക്ഷണശാലയിലെത്തിയവർ രുചികളുടെ വൈവിധ്യം നുണഞ്ഞാണ് മടങ്ങിയത്. കിടിലൻ ഭക്ഷണത്തിനൊപ്പം ഇശൽഗ്രാമത്തിന്റെ ഖ്യാതിയുണർത്തുന്ന പാട്ടുകളുമായി അധ്യാപകരും പൂർവ വിദ്യാർഥികളും നാട്ടിലെ പ്രഗത്ഭരായ പാട്ടുകാരും ഉൾപ്പെടെ മൈക്കെടുത്ത് തിമിർത്തപ്പോൾ രുചിമേളമായി ഭക്ഷണ വിതരണപ്പന്തൽ മാറി. ഇശൽ ഗ്രാമത്തിലെത്തിയ ഗായകർക്കെല്ലാം വേദിയൊരുക്കാൻ ഭക്ഷണകമ്മിറ്റി പ്രത്യേക ശ്രദ്ധയാണ് നൽകിയത്. നാൽപതിലേറെ ഗായകർ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും മറ്റുമായി നിറഞ്ഞുനിന്നു. ഭക്ഷണവിതരണം തുടങ്ങിയ പകൽ 12.30 മുതൽ മൂന്നുവരെ ഗായകർ തകർപ്പൻ പാട്ടുകളുമായി നിറഞ്ഞുനിന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മധുസൂദനൻ പാട്ടുകാരെ അഭിനന്ദിച്ചു. കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ബി വിഷ്‌ണുപാലയും ജില്ലാകമ്മിറ്റി അംഗം എൻ വി കുഞ്ഞികൃഷ്‌ണനും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഭക്ഷണശാല നിയന്ത്രിച്ചത്.









0 comments