Deshabhimani

ജില്ലാ ശാസ്ത്രോത്സവത്തിന്‌ ഇന്ന് ബങ്കളത്ത്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2025, 03:00 AM | 1 min read

നീലേശ്വരം ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം വെള്ളി, ശനി ദിവസങ്ങളിൽ ബങ്കളം കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഏഴ് ഉപജില്ലകളിൽ നിന്നായി 150 ഇനങ്ങളിൽ 3,000 വിദ്യാർഥികൾ മത്സരിക്കും. പ്രത്യേകം സജ്ജമാക്കിയ 70 മുറികളിലാണ് മത്സരം. വെള്ളിയാഴ്ച ഗണിത, സാമൂഹ്യ, ശാസ്ത്രമേളയും ശനിയാഴ്ച ഐടി, പ്രവൃത്തി പരിചയമേളയും. ശാസ്ത്രോത്സവം ശനി രാവിലെ 10ന് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയാവും. സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ വിജയൻ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത അധ്യക്ഷയാവും. ദിവസവും 4000 പേർക്ക് മൂന്നുനേരവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ടി രാജേഷ് കുമാർ, പ്രിൻസിപ്പൽ ആർ ഷീല, പ്രധാനാധ്യാപകൻ കെ എം ഈശ്വരൻ, പിടിഎ പ്രസിഡന്റ്‌ പി വി രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി വി രതീഷ്, എം കെ പ്രസാദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home