കേന്ദ്ര സർവകലാശാലയിലും പ്രതിഷേധ ജ്വാല

പെരിയ
സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമാക്കി വിഭജനഭീതി ദിനം ആചരിക്കാനുള്ള ചാൻസലറായ ഗവർണറുടെ ആഹ്വാനത്തിനെതിരെ കേരള കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. മതേതരത്വം ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖം ഉയർത്തിപ്പിടിച്ച് ക്യാമ്പസിൽ പ്രകടനം നടത്തി. ചാൻസലറുടെ കോലം കത്തിച്ചുള്ള പ്രതിഷേധം എസ്എഫ്ഐ ജില്ലാസെക്രട്ടറി കെ പ്രണവ് ഉദ്ഘാടനംചെയ്തു. സുഹൈർ, ശ്രീഷ്മ, രാജു സർദാർ, ഡോ.കൃഷ്ണപ്രസാദ്, ശ്രുതി എന്നിവർ സംസാരിച്ചു.









0 comments