കിഫ്‌ബിയെ ഇല്ലാതാക്കൽ വികസന പദ്ധതികൾ അനിശ്‌ചിതത്വത്തിലാകും

കാഞ്ഞങ്ങാട് കിഫ്ബി പദ്ധതി പൊളിച്ചെഴുതുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കുന്നതും ഫണ്ട് അനുവദിച്ചതുമായ വികസന പദ്ധതികളെ പ്രതിസന്ധിയിലാക്കും. പടന്നക്കാട് മേൽപ്പാലം വെള്ളരിക്കുണ്ട് റോഡിൽ കൂലോം റോഡ് മുതൽ പന്നിത്തടം വഴിയുള്ള ഭാഗത്തെ നടപടികൾ പൂർത്തിയാക്കി കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പാലങ്ങളും പൂർത്തിയായി. മലയോരമേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കാഞ്ഞങ്ങാട് സ്‌മൃതി മണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള നിർദിഷ്‌ട ഫ്ലൈ ഓവറും മലയോരഹൈവേയും കിഫ്‌ബി ഇല്ലാതായാൽ പ്രതിസന്ധിയിലാവും. മലയോര ഹൈവേയുടെ എടപ്പറമ്പ് –-കോളിച്ചാല്‍, കോളിച്ചാല്‍- – ചെറുപുഴ റീച്ചുകളിലെ അവശേഷിക്കുന്ന പ്രവൃത്തി നീളാൻ ഇടയുണ്ട്. കോളിച്ചാല്‍ – -ചെറുപുഴ റീച്ചില്‍ വനഭൂമി വിട്ടുകിട്ടിയ മരുതോം, കാറ്റാംകവല ഭാഗങ്ങളിലെ റോഡ് വികസനത്തിന് 30.79 കോടി രൂപയുടെ പദ്ധതിക്ക് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കിഫ്ബി അംഗീകാരം ലഭിച്ചതാണ്. സാധാരണഗതിയില്‍ ഉടൻ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാവുന്നതായിരുന്നു. എടപ്പറമ്പ്- കോളിച്ചാല്‍ റീച്ചില്‍ വനഭൂമി വിട്ടുകിട്ടുന്ന കാര്യം ഇപ്പോഴും സാങ്കേതികക്കുരുക്കിലാണ്. ഇതിനൊപ്പം വീതി കുറഞ്ഞതും അപകടസാധ്യതയേറിയതുമായ രണ്ടു പാലങ്ങളുടെ പുനര്‍നിര്‍മാണവും ബാക്കിയാണ്. വനഭൂമിക്ക് പകരമായി വിട്ടുനല്‍കുന്ന ഭൂമിയുടെ സര്‍വേ നമ്പറുകള്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതിലുണ്ടായ അപാകമാണ് ഇപ്പോള്‍ സാങ്കേതികതടസമായി നിലനില്‍ക്കുന്നത്. കിഫ്ബിയുടെ ചുമതലയില്‍ നിന്ന് മാറിയാല്‍ ബജറ്റില്‍ തന്നെ ഇതിന് കൃത്യമായ തുക വകയിരുത്താത്തതിനാൽ ഇൗ സാന്പത്തിക വർഷംമണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ അനിശ്‌ചിതത്വത്തിലാവും.










0 comments