Deshabhimani

ലൈബ്രേറിയന്മാരുടെ ശിൽപ്പശാല

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന വസന്തം പദ്ധതിയുടെ ഭാഗമായുള്ള ലൈബ്രേറിയൻമാരുടെ ശിൽപ്പശാല കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 21, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന വസന്തം പദ്ധതിയുടെ വിജയാനുഭവം പങ്കുവയ്ക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പരിധിയിലെ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർ ഒത്തുകൂടി. മികച്ച വായനക്കാർക്ക് ഓണക്കോടി, വിഷുക്കോടി, ആസ്വാദനക്കുറിപ്പുകളുടെ പതിപ്പുകൾ തയാറാക്കൽ, വീട്ടുമുറ്റ പുസ്തക ചർച്ച, വായനക്കാരുടെ വാർഷിക സംഗമം, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവ കൂടി സംഘടിപ്പിച്ച് പരിപാടി സമ്പന്നമാക്കാമെന്ന നിർദേശവും ശില്പശാലയിൽ ഉയർന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സുനിൽ പട്ടേന അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ ക്ലാസെടുത്തു. കെ സുകുമാരൻ, ടി തമ്പാൻ, എച്ച് കെ ദാമോദരൻ, സുനീഷ് കക്കാട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home