ad
Deshabhimani

കോട്ടുവല കുഞ്ഞിക്കണ്ണന് നാടിന്റെ അന്ത്യാഞ്ജലി

കോട്ടുവല കുഞ്ഞിക്കണ്ണന്റെ മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജന്റെ 
നേതൃത്വത്തിൽ പാർടി പതാക പുതപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Mar 31, 2026, 02:30 AM | 1 min read

നീലേശ്വരം

നീലേശ്വരത്തും പരിസരത്തും കർഷക – കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പോരാളിയാണ്‌ കഴിഞ്ഞ ദിവസം അന്തരിച്ച പാലായിയിലെ കോട്ടുവല കുഞ്ഞിക്കണ്ണൻ. ​സിപിഐ എം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻ നീലേശ്വരം പഞ്ചായത്ത് അംഗവുമായിരുന്നു അദ്ദേഹം. നീലേശ്വരം ദിനേശ് ബീഡി സഹകരണ സംഘം സ്ഥാപക പ്രസിഡന്റായിരുന്നു. പാലായി എഎൽപി സ്‌കൂൾ മാനേജരാണ്. ബസ്‌ ചാർജ്‌ വർധനവിനെതിരെ കെഎസ്‌വൈഎഫ്‌ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കരയിൽ നടന്ന സമരത്തിൽ പങ്കെടുത്ത്‌ പൊലീസ്‌ മർദനത്തിനിരയായി. ജയിൽവാസവും അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്തും പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി. 1956ൽ പാലക്കാട്‌ നടന്ന കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പാർടി കോൺഗ്രസ്സിൽ വളണ്ടിയർ ചുമതലക്കാരനായിരുന്നു. അടിയന്തരാവസ്ഥയിൽ പാർടി നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്നതിന്‌ നേതൃത്വം നൽകി. തിങ്കൾ പുലർച്ചെയായിരുന്നു അന്ത്യം. പാലായി സെന്റർ സിപിഐ എം ഓഫീസിലും വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്‌ജലി അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, മുതിർന്ന നേതാവ്‌ പി കരുണാകരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, പി ആർ ചാക്കോ, രജീഷ് വെള്ളാട്ട്, നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, ഏരിയ സെക്രട്ടറി എം രാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home