ദേശീയ പൈതൃക ഇടനാഴി, സമൂഹ അടുക്കള, ആയിരം തൊഴിൽ
‘അഭിമാനം കാഞ്ഞങ്ങാട്’; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കാഞ്ഞങ്ങാട് നഗരസഭാ എൽഡിഎഫ് പ്രകടന പത്രിക പ്രകാശിപ്പിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Dec 07, 2025, 02:00 AM | 1 min read
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന കർമപദ്ധതികളുമായി ‘അഭിമാനം കാഞ്ഞങ്ങാട്’ എൽഡിഎഫ് പ്രകടന പത്രിക. തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജനങ്ങളിൽനിന്നും സമാഹരിച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ഭാവി കാഞ്ഞങ്ങാടിനെ രൂപപ്പെടുത്തുന്ന ഒട്ടേറെ പദ്ധതി പ്രകടനപത്രികയിലുണ്ട്. 10 വർഷത്തെ ഭരണനിർവഹണത്തിന്റെ അനുഭവത്തിൽ സമഗ്ര വികസനത്തിനുതകുന്ന നഗരാസൂത്രണ പദ്ധതികളാണ് പ്രകടനപത്രികയിൽ. രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന ദേശീയ പൈതൃക ഇടനാഴി, ഓപ്പൺ സ്‌റ്റേഡിയം, ആയിരം തൊഴിൽ അവസരങ്ങൾ, സമഗ്രയ ഗതാഗത സംവിധാനം, ആധുനിക നീന്തൽക്കുളം സമുച്ചയം, മനുഷ്യധ്വാനത്തെ കൂടുതൽ ഉത്പാദനപരമാക്കുന്ന സമൂഹ അടുക്കള, വാട്ടർ എടിഎം, കായിക അക്കാദമികൾ, സാഹിത്യ സാംസ്കാരിക ഉത്സവങ്ങൾ, മേൽപ്പാലങ്ങൾ, കേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ജൈവവള നിർമാണ കേന്ദ്രങ്ങൾ, കാൻ -ബയോ ജൈവവള ബ്രാൻഡ്, പുതിയ ടൗൺ ഹാൾ, ബീച്ചുകളുടെ നവീകരണം, സൗകര്യപ്രദമായ നഗര കാര്യാലയം, കാഞ്ഞങ്ങാട് ടൂറിസം തുടങ്ങിയ പദ്ധതികൾ പ്രകടനപത്രികയുടെ ഭാഗമാണ്.










0 comments