ad
Deshabhimani

ചിറപ്പുറം വാതക ശ്മശാനം സജ്ജമായി

ഉദ്ഘാടനത്തിനൊരുങ്ങിയ നീലേശ്വരം ചിറപ്പുറത്തെ വാതക ശ്മശാനം

ഉദ്ഘാടനത്തിനൊരുങ്ങിയ നീലേശ്വരം ചിറപ്പുറത്തെ വാതക ശ്മശാനം

avatar
സുരേഷ് മടിക്കൈ

Published on Feb 16, 2025, 02:30 AM | 1 min read

നീലേശ്വരം

നഗരസഭയിലെ ചിറപ്പുറത്ത് നിർമാണം പൂർത്തിയായ വാതക ശ്മാശാനം ഉദ്ഘാടനത്തിനൊരുങ്ങി. നഗരസഭയിലെ രണ്ടാമത്തെ വാതക ശ്മശാനമാണിത്‌. ചിറപ്പുറത്ത്‌ കെട്ടിടവും അനുബന്ധ മെഷീനും നേരത്തേ സ്ഥാപിച്ചിരുന്നെങ്കിലും ചുറ്റുമതിൽ, കിണർ, സൗന്ദര്യവത്കരണം എന്നിവയുടെ പ്രവൃത്തി കാരണം ഉദ്ഘാടനം നീണ്ടു. നഗരസഭയുടെയും റോട്ടറി ക്ലബ്ബിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ശ്മശാനം നിർമിച്ചത്. ആകെ ചെലവായ 80 ലക്ഷം രൂപയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ 16 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് ഉൾപ്പെടെ 30 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികളാണ് റോട്ടറി ക്ലബ് നൽകിയത്. ബർണറടക്കുള്ള മെഷീൻ ഒരു വർഷം മുമ്പ് തന്നെ സ്ഥാപിച്ചിരുന്നു. റോട്ടറി ക്ലബ് അവർ ചെയ്യേണ്ട പണി പൂർത്തീകരിച്ച് നഗരസഭക്ക് കൈമാറിയ ശേഷം ചുറ്റുമതിൽ, ഗേറ്റ്, ഉദ്യാനം എന്നിവയുടെ ജോലി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതും ഇപ്പോൾ പൂർത്തിയായി. നീലേശ്വരം നഗരസഭയെ കൂടാതെ, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവർക്കും ശ്‌മശാനം ഉപകരിക്കും. രണ്ട് വാതകശ്മശാനങ്ങളാവും ചിറപ്പുറത്തെ വാതകശ്മശാനം പണി പൂർത്തിയായി. ഇതുകൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നഗരസഭയിൽ രണ്ട് വാതകശ്മശാനങ്ങളാവും. ശവസംസ്കാരത്തിന് പരമ്പരാഗത രീതിയിൽ വിറകും ചിരട്ടയും ഉപയോഗിച്ചുള്ള ദീർഘനേരം നീളുന്ന പ്രശ്‌നത്തിന്‌ ഇതോടെ പരിഹാരമാവും. റോട്ടറിയും ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയും സഹായം നൽകിയിട്ടുണ്ട്. ടി വി ശാന്ത ചെയർമാൻ നീലേശ്വരം നഗരസഭ പരമ്പരാഗത രീതി ഒഴിവാക്കാം പരമ്പരാഗത ശവസംസ്കാര രീതികൾക്ക് വിട പറഞ്ഞ് മലിനീകരണം തീരെയില്ലാതെ പുതിയ രീതി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ ചിറപ്പുറത്ത് വാതകശ്മശാനം സ്ഥാപിച്ചത്. സാമൂഹിക പ്രതിബന്ധതയുള്ള സംഘടന എന്നതിനാലാണ് പദ്ധതിയ്ക്ക് റോട്ടറി സഹായം നൽകിയത്. 2021-–-22 കാലയളവിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്. എ കെ വിനോദ്കുമാർ മുൻ പ്രസിഡന്റ്‌, നീലേശ്വരം റോട്ടറി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home