ad
Deshabhimani

എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന്‌

ജില്ലയില്‍ പരീക്ഷയെഴുതിയത് 20,675 വിദ്യാര്‍ഥികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 15, 2026, 02:25 AM | 1 min read

കാസര്‍കോട്

എസ്‌എസ്‌എൽസി പരീക്ഷാഫലം വെള്ളിയാഴ്‌ച പ്രഖ്യാപിക്കാനിരിക്കെ ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയത്‌ 20,675 വിദ്യാര്‍ഥികൾ. കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍ ആകെ 11,476 പേരാണ് പരീക്ഷ എഴുതിയത് (14 സ്‌പെഷ്യല്‍ സ്‌കൂളുകളും 56 ടെക്ക്‌നിക്കല്‍ സ്‌കൂളുകളും). 81 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. പരീക്ഷ എഴുതിയവരില്‍ 5,488 ആണ്‍കുട്ടികളും 5,988 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലാണ്– 785 പേര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ജിഎച്ച്എസ്എസ് കുമ്പളയില്‍– 556. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ജിഎച്ച്എസ് മൂഡംബയലില്‍ –17. എയ്ഡഡ് സ്‌കൂളുകളില്‍ ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലാണ് ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് 785 പേര്‍. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എച്ച്എച്ച്എസ്ഐബിഎച്ച്എസ്എസ് എടനീരില്‍– 25 പേര്‍. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ (ടെക്ക്‌നിക്കല്‍ സ്‌കൂളുകളും ജ്യോതി ഭവന്‍ ഹിയറിംഗ് ഇംപെയര്‍ഡ് സ്‌കൂളും ഉള്‍പ്പെടെ) ആകെ 9,199 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,714 ആണ്‍കുട്ടികളും 4,485 പെണ്‍കുട്ടികളും. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍– 542 പേര്‍. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് സിച്ച്എംകെഎസ്എച്ച്എസ്എസ് പെരുമ്പട്ടയില്‍– 19 .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home