ഹൃദയദേശങ്ങളാണ് കാഞ്ഞങ്ങാടും രാവണീശ്വരവും

കാഞ്ഞങ്ങാട്
ശ്രീനിവാസനെന്ന പ്രതിഭയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ദേശങ്ങളാണ് കാഞ്ഞങ്ങാടും രാവണീശ്വരവും. കാഞ്ഞങ്ങാട് നഗരത്തോടും രാവണീശ്വരമെന്ന ഗ്രാമത്തോടും ഏറെ ഇഴയടുപ്പമുണ്ട് ശ്രീനിവാസന്. ശ്രീനിവാസന്റെ രണ്ട് ഹിറ്റ് സിനിമകളുടെ നിർമാതാവ് കാഞ്ഞങ്ങാട്ടുകാരനാണ്. വെള്ളിക്കോത്ത് സ്വദേശിയായ സി കരുണാകരൻ എന്ന കാൾട്ടൺ കരുണാകരനുമായുള്ള ബന്ധത്തിൽനിന്നും ഉരുത്തിരിഞ്ഞു വന്നത് രണ്ട് സിനിമ. 2005ൽ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയും 2008 ൽ പുറത്തിറങ്ങിയ ഉദയനാണ് താരവും. രണ്ട് സിനിമയുടെയും നിർമാണവും വിതരണവും കരുണാകരന്റെ കാൾട്ടൺ കമ്പനിയാണ്. സിനിമാലോകത്തെ കാപട്യവും പൊങ്ങച്ചവും തുറന്നുകാണിക്കുന്ന ഉദയനാണ് താരം എന്ന റോഷൻ ആൻഡ്രൂസ് സിനിമയും നിർമിച്ചത് കരുണാകരനാണ്. രാവണീശ്വരവുമായുള്ള ഹൃദയ ബന്ധം ഒരു ടിവി അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്. രാവണീശ്വരത്തെ കോടോത്ത് രവീന്ദ്രന്‍ നായരുമായുള്ള ബന്ധത്തിൽ പിറന്ന പവനായി എന്ന കഥാപാത്രം രൂപം കൊണ്ടതിനെ കുറിച്ച് അഭിമുഖത്തിൽ ദീർഘമായി സംസാരിക്കുന്നു. മാവുങ്കാലും ചാലിങ്കിലും കശുമാവിൻ തോട്ടങ്ങളും ചെങ്കൽപ്പണകളുമെല്ലാം ശ്രീനിവാസൻ ഇതിൽ ഓർക്കുന്നുണ്ട്. മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്ന രവീന്ദ്രന്‍ നായര്‍ രണ്ടുമാസം മുമ്പാണ് അന്തരിച്ചത്.









0 comments