ad
Deshabhimani

ബഷീർ സ്മൃതിയിൽ വിദ്യാർഥികളുടെ സ്കിറ്റ്

 ബഷീറിന്റെ  വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി  ഉദുമ ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ്
വെബ് ഡെസ്ക്

Published on Jul 07, 2025, 03:01 AM | 1 min read

ഉദുമ

ഉദുമ എൻ ബി മജീദ് പീപ്പിൾസ് ലൈബ്രറിയുടെ സഹകരണത്തോടെ ഉദുമ ജിഎൽപി സ്കൂളിൽ ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു. ബഷീർ സ്മൃതി യോഗം പഞ്ചായത്തംഗം വി കെ അശോകൻ ഉദ്ഘാടനം ചെയ്തു. ടി വി രവീന്ദ്രൻ അധ്യക്ഷനായി. ഷെറീഫ് കുരിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പി വി സുകുമാരൻ, കെ സന്തോഷ്കുമാർ, രാജേഷ് മാങ്ങാട്, എം കെ റഹ്മത്ത്, അബ്ബാസ് പാക്യാര, അസ് ലാം ഷേർഖാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ആനന്ദൻ പേക്കടം സ്വാഗതവും പി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home