നൈറ്റ് വാച്ചുമാന്മാരുടെ ജോലിസമയം ക്രമീകരിക്കണം : മനുഷ്യാവകാശ കമീഷൻ

കാസർകോട് നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലി സമയം ക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടില്ലെങ്കിൽ ആവശ്യമായ നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിച്ച് വരികയാണെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കമീഷൻ സ്വീകരിച്ചു. വൈകിട്ട് അഞ്ചര മുതൽ രാവിലെ ഒൻപതര വരെ പ്രതിദിനം പതിനാറര മണിക്കൂറും ആഴ്ചയിൽ 99 മണിക്കൂറും വാച്ച്മാൻ ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളിൽ നിന്നും വിവരം ലഭ്യമാക്കി ശാശ്വത പരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമാകും വരെ നിലവിലുള്ള സർക്കുലർ അനുസരിച്ച് പ്രവർത്തിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. കാഞ്ഞിരടുക്കം സ്വദേശി ജിതിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി.









0 comments