കാസർകോട് എയിംസ്
പെരിയയിൽ 274.69 ഏക്കർ ഭൂമി അനുയോജ്യമെന്ന് കലക്ടറുടെ റിപ്പോർട്ട്

ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ ഭൂമി കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദര്‍ശിക്കുന്നു
കാസർകോട്
ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ ഭൂമി അനുയോജ്യമാണെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് പെരിയയെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. പെരിയയിലെ സംസ്ഥാന സർക്കാറിനുള്ള കീഴിലുള്ള പിസികെ (പ്ലാൻ്റേഷൻ കോർപറേഷൻ ഓഫ് കേരളം ) ബ്ലോക്കുകൾ നേരിൽ സന്ദർശിച്ച് പരിശോധിച്ചാണ് പ്രൊപ്പോസൽ തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർണമായും തൃപ്തിപ്പെടുത്തുന്നതാണ് നിർദിഷ്ട പ്രദേശം. കലക്ടർക്കൊപ്പം ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, സർവേ ഉദ്യോഗസ്ഥർ പിസികെ യൂണിറ്റ് മാനേജർ സജീവ് എന്നിവരുമുണ്ടായിരുന്നു.










0 comments