മേൽനടപ്പാലം വേണം, ദേശീയപാത മറികടക്കാൻ

നിർമാണം നടക്കുന്ന ദേശീയപാത മറികടക്കുന്ന -പടന്നക്കാട് നെഹ്റു കോളേജ് വിദ്യാർഥികൾ. പ്രവൃത്തി പൂർത്തിയായാൽ ഈ വഴി അടയും.
സുരേഷ് മടിക്കൈ
Published on Mar 28, 2025, 02:30 AM | 2 min read
നീലേശ്വരം
പടന്നക്കാട് നെഹ്റു കോളേജിന് മുന്നിൽ ദേശീയപാത മറികടക്കുന്നതിന് മേൽ നടപ്പാലം വേണമെന്ന ആവശ്യം ശക്തം. നെഹ്രു കോളേജ്, കാർഷിക കോളേജ്, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയെല്ലാം ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ്. പടന്നക്കാട് റെയിൽവേ മേൽപ്പാലം കഴിഞ്ഞാൽ തോട്ടം ജങ്ഷനിലെ അടിപ്പാത വരെ ദേശീയപാത മുറിച്ചുകടക്കാനാവില്ല. നൂറുകണക്കിന് വിദ്യാർഥികളും ആശുപത്രിയിലേക്കെത്തുന്ന രോഗികളും പടന്നക്കാട് മേൽപ്പാലം വരെയോ തോട്ടം ജങ്‌ഷൻ വരെയോ നടന്നുപോയി വേണം മറുഭാഗത്തെത്താൻ. ഇതിന് പരിഹാരമായി നെഹ്രു കോളേജിനും കാർഷിക കോളേജിനുമിടയിൽ മേൽ നടപ്പാലം സ്ഥാപിക്കണമെന്നാണ് ആവശ്യം. പടന്നക്കാട്ടെ നിലവിലുള്ള റെയിൽവേ മേൽപ്പാലത്തിന്റെ വടക്ക് ഭാഗത്ത് ഇപ്പോൾ മേൽ നടപ്പാലം സ്ഥാപിക്കുമെന്നാണറിയുന്നത്. ഇതിനായി സാധനം ഇറക്കിവച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്തിനും മേൽപ്പാലത്തിനുമിടയിൽ ഇത് സ്ഥാപിച്ചാൽ ഉപകാരപ്പെടും. എന്നാൽ നെഹ്രുകോളേജിന് മുന്നിൽ മേൽനടപ്പാലം അത്യാവശ്യമാണെന്ന് വിദ്യാർഥികളും നാട്ടുകാരും ഒന്നടങ്കം പറയുന്നു. കിലോമീറ്ററുകൾ യാത്ര ചെയ്തെത്തുന്ന വിദ്യാർഥികൾ അര കിലോമീറ്ററോളം നടന്നുവേണം കോളേജിലെത്താൻ. നടപ്പാലം അത്യാവശ്യം നെഹ്രു കോളേജിന് മുന്നിൽ മേൽനടപ്പാലം വേണമെന്ന ആവശ്യം എസ്എഫ്ഐ നേരത്തേ ഉന്നയിച്ചതാണ്. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയ്ക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നൂറുകണക്കിന് വിദ്യാർഥികളും ആശുപത്രിയിലേക്കുള്ള രോഗികളും പടന്നക്കാട് മേൽപ്പാലത്തിൽ ബസിറങ്ങി നടന്നുവരണം. അതിനാൽ കോളേജിന് മുന്നിൽ മേൽ നടപ്പാലം നിർബന്ധമാണ്. കെ പ്രണവ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിദ്യാർഥികൾ പ്രയാസത്തിൽ ദേശീയപാതയിൽ നെഹ്രു കോളേജിന് മുന്നിൽ മേൽനടപ്പാലം അത്യാവശ്യമാണ്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും ദീർഘയാത്ര ചെയ്തെത്തുന്ന വിദ്യാർഥികളടക്കം പടന്നക്കാട് റെയിൽവേ മേൽപ്പാലം സ്റ്റോപ്പിലോ തോട്ടം സ്റ്റോപ്പിലോ സർവീസ് റോഡിൽ ബസിറങ്ങി വേണം കോളേജിലെത്താൻ. അതുപോലെ തിരിച്ചുപോകാനും. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എൻ ജിതിൻ റാം എസ്എഫ്ഐ നെഹ്രു കോളേജ് യൂണിറ്റ് സെക്രട്ടറി അര കിലോമീറ്ററിലധികം നടക്കേണ്ട അവസ്ഥ രണ്ട് കോളേജുകളും ജില്ലാ ആയുർവേദ ആശുപത്രിയും ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ്. കിഴക്ക് ഭാഗത്ത് ബസിറങ്ങുന്നവർക്കും തിരികെ പോകേണ്ടവർക്കും അര കിലോമീറ്ററിലധികം നടന്ന് പടന്നക്കാട് മേൽപ്പാലം സ്റ്റോപ്പിലേക്കോ തോട്ടം സ്റ്റോപ്പിലേക്കോ പോകണം. ഇത് ഒഴിവാക്കാൻ നെഹ്രു കോളേജ് ബസ് സ്റ്റോപ്പിനും കാർഷിക കോളേജിനുമിടയിൽ മേൽനടപ്പാലം സ്ഥാപിക്കണം. ജിയ ജോസഫ് എസ്എഫ്ഐ കാർഷിക കോളേജ് യൂണിറ്റ് സെക്രട്ടറി









0 comments